Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണത്തോടനുബന്ധിച്ചു നടത്തിയ പാവൽ കൃഷിയുടെ വിളവെടുപ്പ് നടത്തി.

11 Sep 2024 19:43 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :കേരള കർഷക സംഘം

കുറവിലങ്ങാട് പഞ്ചായത്തു കമ്മിറ്റിയുടെ

ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ചു നടത്തിയ പാവൽ കൃഷിയുടെ വിളവെടുപ്പ് നടത്തി. കർഷകസംഘം കോട്ടയം ജില്ലാകമ്മിറ്റിയംഗം വി ജി സുരേന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കർഷസംഘം പഞ്ചായത്തു കമ്മിറ്റി പ്രസിഡണ്ട് പി ബി തമ്പി അധ്യക്ഷനായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സിൻസി മാത്യുവിന് ആദ്യ വിളവ് പഞ്ചായത്തു ജോയിന്റ്റ് സെക്രട്ടറി രാജു വാഴക്കാലായിൽ നിന്നും ഏറ്റുവാങ്ങി. ഏരിയാ ജോയിൻ്റ് സെക്രട്ടറി സി ബി ജോസഫ് വല്യോളിൽ, പഞ്ചായത്തു കമ്മിറ്റി സെക്രട്ടറി സി കെ സന്തോഷ്,പഞ്ചായത്തു കമ്മറ്റി വൈസ് പ്രസിഡണ്ട് വി ഡി തമ്പി, പഞ്ചായത്തു കമ്മിറ്റിയംഗം രാജൻ ചൂരനാടിയേൽ, അനിൽ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. കുറവിലങ്ങാട് പകലോമറ്റം തറവാട് പള്ളിക്കു സമീപം കോയിക്കൽ പുരയിടത്തിൽ രാജു വാഴക്കാലയുടെ നേതൃത്വത്തിലാണ് പാവൽ കൃഷിയിറക്കിയത്.

Follow us on :

More in Related News