Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2024 20:19 IST
Share News :
മുക്കം:മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.നോർത്ത് കാരശ്ശേരി ഓടത്തെരുവിൽ കഴിഞ്ഞ വർഷം സ്ഥലം എം.എൽ.എ ലിന്റോ ജോസഫ് നേതൃത്വം നൽകിയ തണലോരം പദ്ധതിയിൽ പങ്കെടുത്ത് ദേശീയ പാതയോരത്ത് വിദ്യാർത്ഥികൾ നട്ട ഫല വൃക്ഷ തൈകൾക്ക് കളപറിച്ച്സിമന്റ്കട്ടകൊണ്ട്തടമൊരുക്കിയാണ് പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്.ഓർഫനേജ് പരിസരത്ത് നിന്നും ശേഖരിച്ച നാടൻ പ്ലാവ്, മാവ്, പുളി, ആത്തച്ചക്ക തൈ (അയനിപ്പഴം), ചെറുനാരങ്ങ തൈ എന്നിവ പാതയോരത്ത് പുതുതായി നട്ടു, ഇല വർഗ ചെടികൊണ്ട് തോട്ടവും ഒരുക്കി. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്ക് ഒപ്പം എസ്.നസീറ, ഷാഫി ഓമശ്ശേരി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മുക്കം ആലിൻച്ചുവട്ടിൽ നടന്ന 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' പരിസ്ഥിതി ദിന സന്ദേശ പ്രചാരണ സംഗമം പ്രധാന അദ്ധ്യാപകൻ എൻ.കെ മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകൻ എ.വി സുധാകരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ, കദീജ കൊളപ്പുറം, കെ. അബൂബക്കർ സംസാരിച്ചു.ക്ലബ് കോഓർഡിനേറ്റർ ടി. റിയാസ് സ്വാഗതവും സ്റ്റുഡന്റ്സ് കൺവീണർ ശ്രേയ നന്ദിയും പറഞ്ഞു.ഉച്ചക്ക് ശേഷം ആലിൻ ചുവട്ടിൽ ആരംഭിച്ച തെരുവോര പൂന്തോട്ട നിർമാണം ഓട്ടോ സ്റ്റാന്റിന് സമീപം മുതിർന്ന ഓട്ടോ തൊഴിലാളി മുഹമ്മദ് ആദ്യ ചെടി നട്ട് തുടക്കം കുറിച്ചു. മുൻ പി.ടി.എ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ സലാം തേക്കുംകുറ്റി പൂക്കളുടെ സ്നേഹ സന്ദേശം കൈമാറി. പ്രസാദ്, കുട്ടൻ എന്നിവർ സംസാരിറ്റും.പങ്കെടുത്തവിദ്യാർത്ഥികൾക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മ മധുരം വിതരണം ചെയ്തു.മുക്കം നഗര സഭയുടെ ആഭിമുഖ്യത്തിൽ നഗരം മനോഹരമാക്കുന്നതിന്റെ ഭാഗമായി ഫുട്പാത്തിലെ കൈവരിയിൽ സ്ഥാപിച്ച പൂച്ചട്ടിയിൽ ഉണങ്ങിപ്പോയത് മാറ്റി പുതിയത് നട്ടു.രാവിലെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരിസ്ഥിതി ദിന സന്ദേശം കൈമാറുകയും പോസ്റ്റർ രചന, ക്ലാസ് ലെവൽ പ്രശ്നോത്തരി എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. വിജയികളെ ഉൾപ്പെടുത്തി സ്കൂൾ ലെവൽ പ്രശ്നോത്തരിയും പോസ്റ്റർ പ്രദർശനവും നാളെ (വ്യാഴം) നടക്കും.
Follow us on :
Tags:
More in Related News
Please select your location.