Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളോത്സവം: നന്ദന കലാതിലകം, സായിനാഥ് കലാപ്രതിഭ

24 Dec 2024 20:34 IST

CN Remya

Share News :

കോട്ടയം: വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചങ്ങനാശേരി നഗരസഭയിലെ നന്ദന സുരേഷ് കലാതിലകവും സായിനാഥ് സജീവ് കലാപ്രതിഭയുമായി. ​കോട്ടയത്ത് നടന്ന ജില്ലാ കേരളോത്സവത്തിൽ കായിക മത്സരങ്ങളിൽ സീനിയർ ബോയ്‌സിൽ ജിത്തു ഗണേഷ് (ചങ്ങനാശേരി നഗരസഭ), പുരുഷന്മാരിൽ പ്രി തിൻ മുരളി(ചങ്ങനാശേരി നഗരസഭ), സീനിയർ ഗേൾസിൽ ആമിന ഫർഹാന (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്), സ്ത്രീകളുടെ വിഭാഗത്തിൽ ദിവ്യ റോയി (ളാലം ബ്ലോക്ക് പഞ്ചായത്ത്) എന്നിവർ കായികപ്രതിഭകളായി.

മൂന്നുദിവസമായി കോട്ടയത്ത് നടന്ന ജില്ലാ കേരളോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിച്ചു.  

ചങ്ങനാശേരി നഗരസഭ ഓവറോൾ ചാമ്പ്യൻസ് ട്രോഫി നേടി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും കാഷ് അവാർഡുമാണ് നൽകിയത്.

ങ്ങനാശേരി പെരുന്ന പണിക്കൻപറമ്പിൽ സുരേഷ് കുമാറിന്റെയും രജനി സുരേഷിന്റെയും മകളാണ് കലാതിലകമായ നന്ദന സുരേഷ്. ചങ്ങനാശേരി എസ്.ബി. കോളജിൽ ഇക്കണോമിക്‌സ് ബിരുദാനന്തരബിരുദ വിദ്യാർഥിനിയാണ്. ചങ്ങനാശേരി ഗുരുകൃപയിൽ സജീവ് കുമാറിന്റെയും സ്വപ്‌ന സജീവിന്റെയും മകനാണ് സായിനാഥ് സജീവ്. ചങ്ങനാശേരി എസ്.ബി. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.

Follow us on :

More in Related News