Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 12:54 IST
Share News :
കൊച്ചി: എറണാകുളത്തെ പള്ളുരുത്തിയില്‍ നിന്ന് കാണാതായ ആദം ജോണിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് എറണാകുളം എംപി ഹൈബി ഈഡന്‍. ഇത്രയും ദിവസമായും ആദത്തിനെ കണ്ടെത്താന്‍ കഴിയാത്തത് ഗൗരവതരമാണെന്ന് കുറ്റപ്പെടുത്തിയ ഹൈബി ഈഡന്‍ തീര്‍ച്ചയായും വിഷയത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടു.
ഒരു സൈക്കിളില്‍ പള്ളുരുത്തി സ്വദേശിയായ ഇരുപതുകാരന്‍ ആദം ജോ ആന്റണി വീട്ടില്‍ നിന്നും തിരിച്ചത് ഒന്നരമാസം മുമ്പാണ്. അതേസമയം കയ്യില്‍ ഫോണോ പണമോ വസ്ത്രങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഒന്നും പറയാതെ ഒരു സുപ്രഭാതത്തില്‍ എവിടേക്കോ പോയ തങ്ങളുടെ മകന് വേണ്ടിയുളള കാത്തിരിപ്പിലാണ് എറണാകുളം പള്ളുരുത്തിയിലെ അച്ഛനും അമ്മയും. 45 ദിവസമായി അന്വേഷണം നടത്തിയിട്ടും ഇതുവരെ ഒരു തുമ്പ് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പുലര്‍ച്ചെ വീട്ടില്‍ നിന്നും മൂന്നു മണിയോടെ ഇറങ്ങിയ ആദം കൊച്ചി കപ്പല്‍ശാലയ്ക്കരികില്‍ വരെ പോയതിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ അതിനപ്പുറത്ത് എവിടേക്ക് പോയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പഴ്‌സ് എടുത്തിട്ടില്ല, ഫോണ്‍ കൊണ്ടു പോയിട്ടില്ല, ധരിച്ചിരുന്ന ബനിയനും ഷോട്സ്സുമല്ലാതെ മറ്റു വസ്ത്രങ്ങളൊന്നും ആദം കയ്യില്‍ കരുതിയിട്ടുമില്ല. കൊച്ചിയിലോ സമീപ പ്രദേശങ്ങളിലോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആദത്തിന്റെ സൈക്കിളും ഇനിയും കണ്ടെത്തനായിട്ടില്ല. പിന്നെ എങ്ങോട്ടാകാം ഇരുപതുകാരന്‍ ആദം പോയതെന്ന ചോദ്യത്തിനാണ് ഈ മാതാപിതാക്കള്‍ ഉത്തരം തേടുന്നത്.
പ്ലസ് ടു കഴിഞ്ഞ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠനം തുടങ്ങിയ ആദം, ആദ്യ ഘട്ട പഠനം പൂര്‍ത്തിയാക്കിയ ശേഷം പിഎസ് സി പരീക്ഷകള്‍ക്കുളള തയാറെടുപ്പിലായിരുന്നു എന്നും വീട്ടില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും മാതാപിതാക്കള്‍ പറയുന്നു. പിന്നെ എന്തിന് ഒരു സുപ്രഭാതത്തില്‍ ആദം വീടു വിട്ടു പോയി. എവിടേക്ക് പോയി. കേരളത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണം നടത്തിയിട്ടും ആദത്തെക്കുറിച്ച് ഒരു സൂചനയും പള്ളുരുത്തി പൊലീസിനും കിട്ടിയിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.