Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളുടെ നിര്‍മ്മാണ പരിശീലനം സമാപിച്ചു

26 Mar 2025 17:33 IST

ENLIGHT REPORTER KODAKARA

Share News :

പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളുടെ നിര്‍മ്മാണ പരിശീലനം സമാപിച്ചു


കൊടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാദംബരി സന്നദ്ധ സംഘടന തിരുവനന്തപുരം എല്‍.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സഹായത്തോടെ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച 10 ദിവസത്തെ പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളുടെ നിര്‍മ്മാണ പരിശീലനം സമാപിച്ചു.  കൊടകരയിലെയും സമീപ പഞ്ചായത്തുകളിലെയും തയ്യല്‍ മേഖലയിലെ 17 സ്ത്രീകള്‍ പരിശീലനത്തില്‍ പങ്കെടുത്തു.  

കാദംബരിയുടെ സ്ത്രീ ശാക്തീകരണ പരിപാടികളുടെയും പ്ലാസ്റ്റിക്ക് മുക്ത സുസ്ഥിര പരിഹാരമാര്‍ഗ്ഗങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച പരിശീലനത്തില്‍ പങ്കെടുത്ത സ്ത്രീകളെ കാദംബരിയുടെ ഒപ്പം നിര്‍ത്തി 

തുണി കൊണ്ടുള്ള പാഡുകള്‍ക്ക് വിപണി ഉണ്ടാക്കാനും അതുവഴി സ്ത്രീകളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ് ഉദ്ദേശമെന്ന് കാദംബരിയുടെ ഡയറക്ടര്‍ വി.വി രാജശ്രീ സമാപന സമ്മേളനത്തില്‍ പറഞ്ഞു. ഉല്‍പന്നത്തിന്റെ വിപണിമൂല്യം നിശ്ചയിക്കുന്നത് അതിന്റെ ഗുണനിലവാരം ആണെന്നും മികച്ച നിലവാരം ഉള്ള പാഡുകള്‍ ഉല്‍പാദിപ്പിക്കാന്‍ പരിശീലനത്തില്‍ പങ്കെടുത്തവരെല്ലാവരും ശ്രദ്ധിക്കണമെന്ന് പരിശീലകയും ഇക്കോഫെമിനിസ്റ്റ് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറും ആയ ആര്‍.എം.കാവ്യ പറഞ്ഞു. തയ്യല്‍ മേഖലയിലെ ക്ഷേമ പദ്ധതികളെ കുറിച്ചും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികളെക്കുറിച്ചും സമാപന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്ത ബിനു ജി. നായര്‍ വിശദീകരിച്ചു. 

പരിശീലനത്തില്‍ പങ്കെടുത്ത കോമളം രവി,  പ്രശാന്തി എന്നിവര്‍ പരിശീലന അനുഭവങ്ങള്‍ പങ്കുവെച്ചു. കാദംബരിയുടെ പോഗ്രാം കോഡിനേറ്റര്‍ ജിസ്മരിയ പ്രബിന്‍ നന്ദി പറഞ്ഞു.


Follow us on :

More in Related News