Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം തുടങ്ങി

14 Dec 2024 11:31 IST

Anvar Kaitharam

Share News :

ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ട്

നിർമാണം തുടങ്ങി


പറവൂർ: ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ട് നിർമാണത്തിനായി ഡ്രഡ്ജിങ് തുടങ്ങി.

മേജർ ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നാണ് ഡ്രഡ്ജർ എത്തിച്ചത്. ഈ വർഷം ബണ്ട് നിർമാണത്തിനായി 24.37 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 20 ദിവസത്തിനകം പൂർത്തിയാക്കുമെന്ന ഉറപ്പാണ് മേജർ ഇറിഗേഷൻ വകുപ്പ് പഞ്ചായത്തിന് നൽകിയിരിക്കുന്നത്. പെരിയാറിൽ നിന്നു ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നതു തടയാൻ കണക്കൻകടവിൽ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ ചോരുന്നതിനാലാണ് ഇളന്തിക്കര - കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് എല്ലാ വർഷവും മണൽബണ്ട് കെട്ടുന്നത്. ചാലക്കുടിയാറിലെ വെള്ളം ശുദ്ധീകരിച്ചാണു പുത്തൻവേലിക്കര പഞ്ചായത്തിൽ ജലം എത്തിക്കുന്നത്. ഈ വർഷം അൽപം വൈകിയാണ് ബണ്ട് നിർമാണം തുടങ്ങിയത്. ചാലക്കുടിയാറിലേക്ക് ഓരുജലം കയറിയാൽ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, കുന്നുകര, പാറക്കടവ്, തൃശൂർ ജില്ലയിലെ കുഴൂർ, അന്നമനട, മാള തുടങ്ങിയ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമവും കൃഷിനാശവും ഉണ്ടാകും. അതിനാൽ എത്രയും വേഗം ബണ്ട് നിർമാണം പൂർത്തിയാക്കണമെന്നാണ് പഞ്ചായത്തിൻ്റെ ആവശ്യം.


Follow us on :

More in Related News