Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Apr 2024 23:01 IST
Share News :
മുക്കം : മുക്കം ഫയർ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ഫയർ സർവീസ് ദിനാചരണം സംഘടിപ്പിച്ചു. എല്ലാവർഷവും ഏപ്രിൽ 14ന് രാജ്യം മുഴുവൻ ദേശീയ ഫാൻസ് സർവീസ് ദിനമായി ആചരിച്ചുവരുന്നു. ദിനാചരണത്തിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷൻ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഞായറാഴ്ച രാവിലെ 9 മണിക്ക് ഫയർ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച വാഹന റാലി അഗസ്ത്യൻമുഴി, മുക്കം ബസ്റ്റാൻഡ് വഴി ഫയർ സ്റ്റേഷനിൽ സമാപിച്ചു. മുക്കം സ്റ്റേഷനിലെ മുഴുവൻ വാഹനങ്ങളും ജീവനക്കാരും, സിവിൽ ഡിഫൻസ്, ആപ്താമിത്ര വളണ്ടിയർമാരും റാലിയിൽ പങ്കെടുത്തു. വാഹന പ്രചരണ റാലിക്ക് മുക്കം ബസ്റ്റാൻഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായ സമിതിയും ചേർന്ന് സ്വീകരണം സംഘടിപ്പിച്ചു. തുടർന്ന് യാത്രക്കാർക്കും വ്യാപാരികൾക്കും ബസ് ജീവനക്കാർക്കും ബോധവൽക്കരണ സന്ദേശം നൽകി. അതോടൊപ്പം വിവിധ ദുരന്തങ്ങളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട ലഘുലേഖ വിതരണവും നടത്തി. മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. കെ ഭരതൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. അബ്ദുൽ ഷുക്കൂർ സേനാംഗങ്ങളായ ഒ. അബ്ദുൽ ജലീൽ, കെ.സി. അബ്ദുൽ സലിം, പി. രാജേന്ദ്രൻ, സിവിൽ ഡിവൻസ് പോസ്റ്റ് വാർഡൻ ജാബിർ മുക്കം, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ആയിഷ മാവൂർ എന്നിവർ റാലിക്കും ബോധവൽക്കരണ പരിപാടിക്കും നേതൃത്വം നൽകി. ഫയർ സർവീസ് വാരാചരണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ, മോക് ഡ്രില്ലുകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.