Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 19:05 IST
Share News :
കൊടകര: സിപിഎം കൊടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമരപ്രചാരണ കാല്‍നട ജാഥക്ക് മറ്റത്തൂര്‍, കൊടകര പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. വെള്ളിക്കുളങ്ങരയില്‍ നിന്നാരംഭിച്ച കൊടകര വല്ലപ്പാടിയില്‍ സമാപിച്ചു. സമാപന സമ്മേളനം പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍ര് ് ഇ കെ അനൂപ് ഉദ്ഘാടനം ചെയ്തു. കെ.സി.ജെയിംസ് അധ്യക്ഷത വഹിച്ചു.വാസുപുരത്ത് നടന്ന സ്വീകരണ യോഗത്തില്‍ ജില്ല തല പുരസ്‌ക്കാരം നേടിയ ജൈവ കര്‍ഷകന്‍ വിനയന്‍ തൊഴുത്തുംപറമ്പിലിനെ ജാഥാ ക്യാപ്റ്റന്‍ പി. കെ . ശിവരാമന്‍ അനുമോദിച്ചു.വൈസ് ക്യാപ്റ്റന്‍ കെ. ജെ. ഡിക്‌സന്‍, മാനേജര്‍ എം. ആര്‍. രഞ്ജിത്, സരിത രാജേഷ്, പി. ആര്‍. പ്രസാദന്‍, എം. വി .സതീഷ് ബാബു, പി. എന്‍. വിഷ്ണു, പി .സി . ഉമേഷ്, അമ്പിളി സോമന്‍, പി. കെ . രാജന്‍, സി .വി . രവി, അന്‍വര്‍ സാദിക് എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.