Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 22:27 IST
Share News :
വൈക്കം : ഉദയനാപുരം അഭയം ചാരിറ്റബിൾ സൊസൈറ്റി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗി - ബന്ധു സംഗമം സംഘടിപ്പിച്ചു. വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന സംഗമം വൈക്കം ഏരിയ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഈസ്റ്റ് ലോക്കൽ ചെയർമാൻ ജി. രവികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എബ്രഹാം തോമസ് മുഖ്യപ്രഭാഷണം നടത്തി. സംഗമത്തിൽ പാലിയേറ്റീവ് രോഗി പരിചരണം നടത്തുന്ന പാലിയേറ്റീവ് നേഴ്സിനെയും ആശാവർക്കർമാരെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ആനന്ദവല്ലി ആദരിച്ചു. ഡോ. ബിജു ജോൺ ക്ലാസ്സ് നയിച്ചു. കാപ്കോസ് ഡയറക്ടർ ബോർഡ് അംഗം ടി. ടി സെബാസ്റ്റ്യൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. എസ് ഗോപിനാഥൻ, ഉദയനാപുരം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. ദീപേഷ്, ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു. അഭയം കൺവീനർ പി. വി സജിത്ത്, ജോയിന്റ് കൺവീനർ ഇ. കെ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.