Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 12:03 IST
Share News :
മലപ്പുറം: താന്‍ വിചാരിച്ചാല്‍ സിപിഎമ്മിന് 25 പഞ്ചായത്തുകളില്‍ ഭരണം പോകുമെന്നും തനിക്കെതിരായ കേസുകള്‍ നില നില്‍ക്കില്ലെന്നും വിവാദനായകന്‍ പി.വി. അന്‍വര്‍. തന്റെ യോഗത്തില്‍ ആളുകൂടിയ കാര്യം പൊതുജനം വിലയിരുത്തട്ടെയെന്നും നിയമസഭയില്‍ കസേര കിട്ടിയില്ലെങ്കില്‍ നിലത്തിരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതൊരു വിപ്ലവമായി മാറുമെന്ന പറഞ്ഞതാണ് അതു സംഭവിച്ചു. പൊതുയോഗത്തെ ജനം വിലയിരുത്തട്ടെയെന്നും അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച സര്‍വേ നടത്തുമെന്നും പറഞ്ഞു. തന്നെ വര്‍ഗ്ഗീയവാദിയാക്കി ചിത്രീകരിക്കാന്‍ സിപിഎം ശ്രമിക്കുന്നു. സിപിഎം വെല്ലുവിളിച്ചാല്‍ അതേറ്റെടുക്കാന്‍ തയ്യാറാണെന്നും തന്റെ മെക്കിട്ട് കയറിയാല്‍ തിരിച്ചു പറയുമെന്നും തന്റെ നെഞ്ചത്ത് കയറാതെ യുവാക്കളുടെ കാര്യം സര്‍ക്കാര്‍ നോക്കണമെന്നും പറഞ്ഞു. നിയമസഭയില്‍ കസേരയില്ലെങ്കില്‍ നിലത്തിരിക്കാന്‍ താന്‍ തയ്യാറാകും സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യത്തില്‍ പരാതി നല്‍കില്ലെന്നും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.