Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉച്ചസ്ഥായിയിലുള്ള ഉടുക്കുപാട്ടുകളുപേക്ഷിച്ച് രാമു ആശാൻ യാത്രയായി

16 Jul 2024 14:57 IST

Enlight News Desk

Share News :

പെരുമ്പാവൂർ: അയ്യപ്പന്റെ അവതാരകഥകളും അപദാനങ്ങളും മധുരതരമായ ഉടുക്കുപാട്ടായി അവതരിപ്പിക്കാൻ രാമു ആശാൻ ഇനിയില്ല. 

അറുപത്തഞ്ചു വർഷത്തോളം ശാസ്താഗീതികൾ ഉപാസനയായി കൊണ്ടുനടന്ന എഴുപത്തിമൂന്ന്‌ വയസ്സുള്ള കൂടാലപ്പാട് കാളമ്പാട്ടുകുടി രാമൻ ആചാരി നാട്ടിലെങ്ങും അറിയപ്പെട്ടിരുന്നത് 'ഉടുക്ക് രാമു' എന്ന വിളിപ്പേരിലായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മണ്ഡല, മകരവിളക്കു കാലത്ത് ദേശവിളക്കുകളിലെ സജീവസാന്നിധ്യമായിരുന്നു ഈ മുതിർന്ന ശാസ്താംപാട്ട് കലാകാരൻ. അയ്യപ്പൻപാട്ടുകളിലെ ബുദ്ധിമുട്ടുള്ള ഇനങ്ങളെല്ലാം ഉച്ചസ്ഥായിയിൽ അനായാസം പാടുമായിരുന്നു രാമൻ ആചാരി. കൂടാതെ പ്ലാവിൻ തടിയിൽ ഉടുക്ക് നിർമ്മിക്കുന്നതിലും നിപുണൻ. നൂറുകണക്കിന് ശിഷ്യരുണ്ടായിരുന്നു രാമു ആശാന്. കൂടാലപ്പാട് വിശ്വകർമ്മ സഭാമന്ദിരത്തിൽ ശാസ്താംപാട്ട് പഠിപ്പിച്ചിരുന്നു. ശ്രീഭദ്ര ശാസ്‌താംപാട്ടു സംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്നു. പഴയകാല ആശാന്മാരായ കൊരുമ്പശ്ശേരി നീലകണ്ഠൻ, നെടുമ്പിള്ളി കുഞ്ഞിട്ടി എന്നിവരായിരുന്നു ഗുരുക്കന്മാർ. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: സിനി, സുനിൽ, സുധീഷ്, സിജി. സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് കാലടി പൊതുശ്‌മശാനത്തിൽ നടന്നു

Follow us on :

More in Related News