Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 14:06 IST
Share News :
മായനാട്: മായനാട്.എ.യു.പി.സ്ക്കൂളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും പി.ടി.എ. കമ്മിറ്റിയും സംയുക്തമായി കിഴങ്ങ് വർഗ്ഗങ്ങളോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുക അതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കപ്പകൃഷി വിളവെടുത്തു.ഒരു വർഷം കൊണ്ട് വിളവെടുക്കുന്ന കപ്പ ആണ് നട്ടത്ത് . കഴിഞ്ഞ വർഷം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയാണ് കപ്പ നട്ടു കൊണ്ട് നിർവ്വഹിച്ചത്.കൃഷിയുടെ പരിപാലനം മുഴുവനും കുട്ടികൾ തന്നെയാണ് നടത്തിയത്.ഏകദേശം 65 kg കപ്പ വിളവെടുത്തു 650 ഓളം കുട്ടികൾക്ക് കപ്പ പുഴുക്ക് ഉണ്ടാക്കി ഉച്ചഭക്ഷണത്തോടൊപ്പം വിതരണം ചെയ്തു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ സി പി സുരേഷ് ബാബു,
എം.പി.ടി.എ പ്രസിഡണ്ട് എം.വി.മേരി,പ്രധാനാധ്യാപകൻ കെ.അനൂപ്, പി.ടി.എ.പ്രസിഡണ്ട് സുമേഷ്.പി, പി.എൻ. ശ്രീഹരി,ധന്യ.പി.സി എന്നിവർ നേതൃത്വം നൽകി.കുട്ടികളിൽ കൃഷി ഒരു സംസ്കാരമായും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന ചിന്തയും ഇതിലൂടെ ഉടലെടുത്തു.
ചീര,കവറുകളിൽചേന, വാഴ,പച്ചക്കറികൾ എന്നിവ മുൻ വർഷങ്ങളിൽ കൃഷി ചെയ്തിരുന്നു
ഇതേസ്ഥലത്ത് വീണ്ടും കപ്പയും ചേനയും കൃഷി ചെയ്യാനുള്ള തെയ്യാറെടുപ്പിലാണ് സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ
Follow us on :
More in Related News
Please select your location.