Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവേശന കവാടത്തിൽ കമാനം സ്ഥാപിക്കും.

01 Jul 2024 07:20 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

വെംബ്ലി ഗ്രീൻ വില്ലേജിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപന ഉദ്ഘാടന ചടങ്ങിൻ്റെ പ്രചരണാർത്ഥം  ഇന്ന് (തിങ്കൾ) പ്രവേശന കവാടത്തിൽ കമാനം സ്ഥാപിക്കും.

കൂട്ടിക്കൽ ചപ്പാത്ത് ജംഗ്ഷനിൽ രാവിലെ 9ന് ജില്ലാപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് അഡ്വ.ശുപേഷ് സുധാകരൻ ഉദ്ഘാടനം നിർവ്വഹിക്കും... 

സ്വാഗത സംഘം ചെയർമാൻ കെ.എൽ. ദാനിയേലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക്, ഉബൈദുള്ള അസ്ഹരി , സജിത് കെ. ശശി, പി.ജെ. വർഗീസ്, അഡ്വ വി.ജെ സുരേഷ് കുമാർ , അബു ഉബൈദത്ത്,അയ്യൂബ് ഖാൻ കട്ടുപ്ലാക്കൽ , നവാസ് പുളിക്കൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടന ഭാരവാഹികൾ പങ്കെടുക്കും

വെംബ്ലി ഹിദായ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സിവിൽ സർവീസ് കോച്ചിങ് സെൻ്റർ, വിദേശ ഭാഷ പഠന കേന്ദ്രം, പി.എസ്.സി കോച്ചിങ് സെൻ്റർ അടക്കം വിവിധ പ്രൊജക്ടുകളാണ് ഗ്രീൻ വില്ലേജിൽ തുടക്കം കുറിക്കുന്നത്. സമുച്ചയ ശിലാസ്ഥാപനം ജൂലായ് 7 ന് വൈകിട്ട് 4.30 ന് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങളും ഉദ്ഘാടന കർമ്മം മന്ത്രി റോഷി അഗസ്റ്റിനും നിർവ്വഹിക്കും.

Follow us on :

More in Related News