Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എനിക്കൊരു സൈക്കിൾ വേണം. ദൈവത്തിന് കത്തെഴുതിയ കുഞ്ഞിനെ തേടി കേരളം

09 Oct 2024 15:51 IST

- Enlight News Desk

Share News :

തലശ്ശേരി: എനിക്കൊരു സൈക്കിൾ വേണം. ദൈവത്തിന് കത്തെഴുതിയ കുഞ്ഞിനെ തേടുകയാണ് കേരളം. ഒന്നല്ല നൂറ് സൈക്കിൾ വാങ്ങിനൽകാൻ മനസ്സുള്ളവരാണ് ദൈവത്തിന്റെ സ്വന്തം നാട്ടുകാർ. ജോഷ്വ നീയെവിടെ.. നിന്നെ ദൈവം വിളിക്കുന്നു.  

ഒരു സൈക്കിൾ ആവശ്യപെട്ട് കുഞ്ഞ് മുഖവുമായി ദൈവത്തിന് കത്തെഴുതിയിരിക്കുന്നത് തലശ്ശേരിയിൽ നിന്നാണ്.

ജോഷ്വ ആന്റണി എന്ന പേരിലാണ് കത്തെഴുതിയിരിക്കുന്നത് . കത്തിലെ ഒരേയൊരു വരി എനിക്കൊരു സൈക്കിൾ വേണമെന്നാണ്

 കീഴേ ‘ദൈവം’ അറിയാൻ വേണ്ടി മാത്രം എന്നും കുറിച്ചിട്ടുണ്ട് . ദൈവം, ദൈവം ഹൗസ്‌, സ്വർഗം (പി.ഒ.), പിൻ: 000000-എന്നാണ് മേൽവിലാസം എഴുതിയിരിക്കുന്നത് . ഒപ്പം ‘ദൈവത്തിന്‌’ കാണാനായി ഒരു കുഞ്ഞുമുഖവും വരച്ചിട്ടുണ്ട് . അതേസമയം , ദൈവത്തിന്‌ കത്തെഴുതിയ ജോഷ്വ ആന്റണിയെ കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. സെപ്റ്റംബർ 21-ന്‌ തലശ്ശേരി ബിഷപ്പ് ഹൗസിന് സമീപമുള്ള ലെറ്റർ ബോക്‌സിൽനിന്നും തലശ്ശേരി കോർട്ട്‌ പോസ്റ്റ്‌ ഓഫീസിലെ ഡാക്ക്‌ സേവക്‌ എ.സി. ബിന്ദുവിന്റെ കയ്യിലാണ് കത്ത് കിട്ടുന്നത്. സീൽ വെച്ച്‌ റെയിൽവേ മെയിൽ സർവീസിലേക്ക്‌ (ആർ.എം.എസ്‌.) നൽകി. ആർ.എം.എസിൽ നിന്ന്‌ കോർട്ട്‌ പോസ്റ്റ്‌ ഓഫീസിലെ സബ്‌ പോസ്റ്റ്‌മാസ്റ്റർ എം. രജിതയെ വിളിച്ച്‌ കത്തിനെകുറിച്ചനേഷിച്ചു. അവരാണ്‌ പോസ്റ്റ്മാൻ പി. ദേവരാജിനോട്‌ കത്തെഴുതിയയാളെ കണ്ടെത്താൻ നിർദേശിച്ചെങ്കിലും എഴുതിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ജോഷ്വയെ അറിയുന്നവർ ആ കുഞ്ഞിനോട് പറയുക ഒന്നല്ല ഒരു പാട് ദൈവങ്ങൾ ആ കത്ത് വായിച്ചെന്ന്. അവരെല്ലാം ജോഷ്വേയെ അന്വേഷിക്കുകയാണെന്ന്...

Follow us on :

More in Related News