Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 07:11 IST
Share News :
⊿ ആലോചന യോഗം ചേർന്ന
എരുമേലി: ഗ്രാമപഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന ടൗണായ മുക്കൂട്ടുതറയിൽ ബസ് സ്റ്റാൻഡ് നിർമിക്കുകയെന്ന ആവശ്യത്തിന് സാധ്യത തുറക്കുന്നു. കരുവാളിക്കൽ ജലീൽ ടൗണിന് സമീപം ബസ് സ്റ്റാൻഡ് നിർമിക്കാൻ സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ചതോടെയാണ് മുക്കൂട്ടുതറക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് സാധ്യത തെളിഞ്ഞത്. ഇതോടെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും പരിഹാരം കാണാൻ മുക്കൂട്ടുതറയിൽ ബസ്സ്റ്റാൻഡ് സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കംകുറിച്ചു.
മുക്കൂട്ടുതറ ടൗണിനോട് ചേർന്ന് ബസ്സ്റ്റാൻഡിനായി ജലീൽ 50 സെന്റ് സ്ഥലം ഉപാധിരഹിതമായി സൗജന്യമായി വിട്ടുനൽകാൻ തയാറാണെന്ന് അറിയിച്ചതോടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ ആലോചന യോഗം ചേരുകയായിരുന്നു. മുക്കൂട്ടുതറ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, മത, സാമൂഹിക സംഘടന നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി അധ്യക്ഷത വഹിച്ചു.
സ്ഥലം അനുയോജ്യമാണോയൊന്ന് പരിശോധിച്ച് നടപടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. സ്ഥലത്തിന്റെ പ്ലാനും വഴിയുടെ സ്ഥാനവും മറ്റും കാണിച്ച് സൈറ്റ് പ്ലാൻ നൽകാൻ സ്ഥല ഉടമയോട് ആവശ്യപ്പെട്ടു.
നിർദ്ദിഷ്ട സ്ഥലത്ത് ബസ് സ്റ്റാൻഡ് സ്ഥാപിക്കാനുള്ള സാധ്യതാപഠനം എൻജിനീയർമാരുടെ ടീമിനെക്കൊണ്ട് പിന്നീട് നടത്തിക്കും. അനുകൂല റിപ്പോർട്ട് ലഭിക്കുന്നതോടെ പഞ്ചായത്തിലേക്ക് സ്ഥലം എഴുതിവാങ്ങാനും തുടർന്ന് എം.എൽ.എ ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമാണം നടത്താനും തീരുമാനിച്ചു.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ മാഗി ജോസഫ്, സുബി സണ്ണി, ബിനോയി ഇലവുങ്കൽ, സനില രാജൻ, നാസർ പനച്ചി, മറിയാമ്മ മാത്തുക്കുട്ടി, മാത്യു ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ, സെക്രട്ടറി ജോബി മൂഴയിൽ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സിബി വളകൊടിയിൽ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ പ്രകാശ് പുളിക്കൽ, തോമസ് ജോസഫ് കൊല്ലാരാത്ത്, ടി.വി. ജോസഫ്, കെ.കെ. ബേബി കണ്ടത്തിൽ, കെ.പി. മുരളി, വി.ജെ. ദേവസ്യ, സന്തോഷ് കുഴിക്കാട്ട്, ബിനു തത്തക്കാട്ട്, ടോം ആയല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.