Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാതയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

28 Sep 2025 16:11 IST

Jithu Vijay

Share News :

മലപ്പുറം : ദേശീയപാത 66 തലപ്പാറ വി.കെ പടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ കാറിടിച്ച് രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കാനിടയാവുകയും ചെയ്ത സാഹചര്യത്തില്‍ ദേശീയപാതയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുടെ നിര്‍മ്മാണം മലപ്പുറം ജില്ലയില്‍99% പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ വാഹനങ്ങള്‍ വേഗതയില്‍  സഞ്ചരിക്കുന്നുണ്ടെന്നും അപകട സാധ്യത കൂടുതലാണെന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും യോഗാധ്യക്ഷനായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. വാഹനങ്ങള്‍ ദേശീയപാതയില്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണമായി ഒഴിവാക്കണം. പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇടിച്ചാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചതെന്നും കളക്ടര്‍ പറഞ്ഞു. എം എല്‍ എ മാരായ കെ.പി.എ. മജീദ്, പി.അബ്ദുല്‍ ഹമീദ് എന്നിവരാണ് ജില്ലാ വികസന സമിതിയോഗത്തില്‍ വിഷയം ഉന്നയിച്ചത്. 


ദേശീയ പാതയില്‍ ക്യാമറ സംവിധാനം ഉള്‍പ്പെടെ കൃത്യമായ സുരക്ഷാസംവിധാനം ദേശീയപാതാ അതോറിറ്റി ഏര്‍പ്പെടുത്തണമെന്ന് കെ.പി.എ. മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. എക്സിറ്റ് ബോര്‍ഡുകള്‍ നോക്കാതെ വാഹനങ്ങള്‍ കയറുന്നത് മൂലവും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാന്‍ ക്യമാറ സ്ഥാപിക്കുന്നത് വേഗത്തിലാക്കേണ്ടത് ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു.



Follow us on :

More in Related News