Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി പരപ്പനങ്ങാടിക്ക് അഭിമാനമായി മാറി പി.വി.അബ്ദുൽ ഫസൽ

16 Apr 2024 20:43 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി പരപ്പനങ്ങാടിക്ക് അഭിമാനമായി മാറി പി.വി.അബ്ദുൽ ഫസൽ. സിവിൽ സർവീസ് പരീക്ഷയിൽ 507 ആം റാങ്ക് നേടി തന്റെ ചിരകാല സ്വപ്നം സഫലമാക്കിയത്. കുട്ടിക്കാലത്ത് തന്നെ പഠ നത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന ഫസൽ പഠിക്കുന്ന സമയത്ത് തന്നെയായിരുന്നു സിവിൽ സർവീസ് എക്സാമിന് വേണ്ടിയുള്ള പരിശീലനവും നടത്തിയിരുന്നത്.


പത്താം ക്ലാസ് വരെ പരപ്പനങ്ങാടി തഅലീം സ്‌കൂളിലും പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി ജാമിയ മില്ലിയ എന്നിവിടങ്ങളില്‍ നിന്നാണ് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് അബ്ദുള്‍ ഫസല്‍ നൂറാനി. 

പിതാവ് ബാവ പി.വി വിദേശത്താണ്. മാതാവ്: അസ്‌റാബി പി.വി. സഹോദരി: ഫാസില.

Follow us on :

Tags:

More in Related News