Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂര്‍ പഞ്ചായത്തിന്‍രെ മികച്ച പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധയിലേക്ക്

07 Oct 2024 19:13 IST

- ENLIGHT REPORTER KODAKARA

Share News :


മറ്റത്തൂര്‍ പഞ്ചായത്തിന്‍രെ മികച്ച പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധയിലേക്ക്

മറ്റത്തൂര്‍: ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് കളക്ടര്‍ അതുല്‍ സാഗര്‍ മറ്റത്തൂര്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ദേശീയതലത്തില്‍ അവതരിപ്പിക്കും. പ്രസിഡന്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ,സെക്രട്ടറി എം.ശാലിനി , പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ,പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. മറ്റത്തൂര്‍,പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളെയാണ്  ജില്ലയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി തെരെഞ്ഞെടുത്തിട്ടുള്ളത്.


Follow us on :

More in Related News