Fri Mar 21, 2025 1:01 PM 1ST
Location
Sign In
19 Mar 2025 22:44 IST
Share News :
വൈക്കം: വൈക്കം സബ് ആർ ടി ഓഫീസിന്റെയും വൈക്കം താലൂക്കിലെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സിന്റെയും അഭിമുഖത്തിൽ ബസ് ജീവനക്കാർക്കായി റോഡ് സുരക്ഷ പരിശീലനം സംഘടിപ്പിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന പരിശീലന പരിപാടി കോട്ടയം ആർടിഒ കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വൈക്കം ജോയിൻ്റ് ആർടിഒ ഡി. ജോതി കുമാർ അധ്യക്ഷത വഹിച്ചു.എം വി ഐ ജയിൻ ടി. ലൂക്കോസ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പോൾ അലക്സ്, ബസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സോണി സണ്ണി, എം.വി.ഐ മനോജ് കുമാർ. ജി, എ എം വി ഐ മാരായ വിവേകാനന്ദ് പി. വി, പ്രജീഷ് കെ. പി തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം താലൂക്കിൽ 50 ൽ അധികം വർഷങ്ങളായി ബസ് സർവീസ് നടത്തുന്ന സണ്ണി എബ്രഹാം , പോൾ മാത്യു, എം. പി പ്രസാദ്, പോൾ അലക്സ് എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു. വൈക്കം എം വി ഐ ജയിൻ ടി. ലൂക്കോസ്
റോഡ് സുരക്ഷാപരിശീലന ക്ലാസ്
നയിച്ചു.
Follow us on :
Tags:
More in Related News
Please select your location.