Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 18:18 IST
Share News :
വൈക്കം:ലോകാരാദ്ധ്യനായ മഹാത്മാഗാന്ധിയെ ഗാന്ധി സിനിമ ഇറങ്ങുന്നതുവരെ ലോകം അറിഞ്ഞിരുന്നില്ല എന്ന അപക്വമായ പ്രഖ്യാപനത്തിലൂടെ ഗാന്ധി നിന്ദ നടത്തിയ പ്രധാനമന്ത്രിയുടെ നിലപാടിൽ കെ.പി.സി.സി.ഗാന്ധി ദർശൻ സമിതി വൈക്കം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി ഗാന്ധിജിയുടെ ആത്മകഥ പ്രധാനമന്ത്രിക്ക് അയച്ചു കൊടുക്കുന്ന ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ പരിപാടിയിൽ വൈക്കത്തു നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.
നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്.ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഇ.എൻ.ഹർഷകുമാർ, സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ശ്രീരാമചന്ദ്രൻ, നിയോജക മണ്ഡലം സെക്രട്ടറി എൻ.സി. തോമസ്, സി.സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.