Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2025 10:30 IST
Share News :
മലപ്പുറം : കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം (കെ-ടാപ് ) പദ്ധതിയുടെ ഭാഗമായി ടെക്‌നോളജി ഡിസ്റ്റമിനേഷന്‍ ക്ലിനിക് (ടിഡിസി) ജില്ലാതല അവബോധ പരിശീലന പരിപാടി, മലപ്പുറം വ്യാപാര ഭവന്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കുടുംബശ്രീ കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കാലാനുസൃതമായ മാറ്റങ്ങള്‍ സൃഷ്ടിക്കുക, കാര്‍ഷിക ഉപജീവന പ്രവര്‍ത്തനങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാന വര്‍ദ്ധനവ് നേടിക്കൊടുക്കുക എന്നീ ലക്ഷങ്ങള്‍ മുന്നില്‍കണ്ട് രാജ്യത്തെ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലയില്‍, ഗവേഷണ പാരമ്പര്യമുള്ള ഏഴ് പ്രശസ്ത സ്ഥാപനങ്ങളുടെ നൂറ്റിഎണ്‍പതിലധികം അതിനൂതന സാങ്കേതികവിദ്യകള്‍ കുടുംബശ്രീ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് കെ-ടാപ് പദ്ധതിയുടെ സ്വഭാവവും, ലക്ഷ്യങ്ങളും, പ്രവര്‍ത്തനരീതിയും കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ കാര്‍ഷിക ഉപജീവന മേഖല സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ് ക്ലാസ് നയിച്ചു. തുടര്‍ന്നുണ്ടായ സംരംഭകരുടെ സംശയങ്ങളും, ആശങ്കകളും തീര്‍ത്തു. കാര്‍ഷിക മേഖല സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഷമീന പുഴക്കാട്ടിരി ഐ.എഫ്.സി യില്‍, പച്ചക്കറികള്‍ ഉണക്കി നിര്‍മ്മിച്ച വിവിധ കൊണ്ടാട്ടങ്ങള്‍, പൗഡറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്തു.
അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരായ ആര്‍.രഗീഷ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ രമ്യ രാജപ്പന്‍, കാര്‍ഷിക ഉപജീവന മേഖലാ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.എം. മന്‍ഷൂബ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, സംരംഭകര്‍, കര്‍ഷകര്‍, അഗ്രി- സി.ആര്‍.പിമാര്‍ തുടങ്ങി നാനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.