Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 21:10 IST
Share News :
ഒറ്റപ്പാലം : വർഗീയ ഫാസിസത്തിനെതിരെ എങ്ങനെ പോരാടണമെന്നതു
സി പി ഐ എം നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് സീതാറാം യച്ചൂരി.
എൽ ഡി എഫ് ഒറ്റപ്പാലം നഗരസഭ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യച്ചൂരി. സി പി ഐ എം കേരളത്തിൽ മോദി സർക്കാരിനെതിരെ ശബ്ദിക്കുന്നില്ല എന്ന വിചിത്രമായ
ആരോപണമാണ് ചിലർ ഉന്നയിക്കുന്നത് എന്ന് രാഹുൽ ഗാന്ധിയുടെ ആക്ഷേപത്തിന് മറുപടിയായി യച്ചൂരി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം കൊണ്ടു വന്നപ്പോൾ സഭക്കകത്തും പുറത്തും പ്രതിഷേധത്തിന് ആദ്യം മുന്നിട്ടിറങ്ങിയത്
സി പി ഐ എം ആണ്.
ഇലക്ടറൽ ബോണ്ട് എന്ന നഗ്നമായ രാഷ്ട്രീയ അഴിമതി പുറത്ത് കൊണ്ടു വരാൻ മുന്നിട്ടിറങ്ങിയത് സി പി ഐ എം മാത്രമാണ്. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി നീക്കം ചെയ്ത പ്പോൾ ആദ്യം രംഗത്ത് വന്നത് സി പി ഐ എം ആണ്. അവിടെ ആദ്യമെത്തിയ പൊതു പ്രവർത്തകനാണ് താനെന്നും യച്ചൂരി ചൂണ്ടിക്കാട്ടി. ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിൽ ഇരയുടെ നീതിക്കായി നിയമപരമായ പോരാട്ടത്തിനും സി പി ഐ എം ആണ് നേതൃത്വം നൽകിയത്. യാഥാർത്ഥ്യങ്ങൾ ഇതായിരിക്കെ ഞങ്ങളുടെ ആത്മാർത്ഥത മറ്റാരെയും
ബോധ്യപ്പെടുത്തേണ്ടതില്ല.
ഇലക്ടറൽ ബോണ്ടെന്ന
രാജ്യം കണ്ട ഏറ്റവും ഭീകരമായ രാഷ്ട്രീയ അഴിമതിക്കെതിരെ
ഒരു പൈസ പോലും വേണ്ടെന്ന് പരസ്യമായ നിലപാട് സ്വീകരിക്കുകയും നിയമനടപടികളിലൂടെ അത് പുറത്ത് കൊണ്ട് വരികയും ചെയ്തത് സി പി ഐ എം ആണ്.
മോദി അഴിമതിയെ സ്ഥാപനവത്ക്കരിച്ച് നിയമപരമാക്കി.
ഇ ഡി , സി ബി ഐ പോലുള്ള ഏജൻസികളെ ഉപയോഗിച്ച് കോർപറേറ്റ് കമ്പനികളെ ഭീഷണിപ്പെടുത്തി . അഴിമതിയെ മാഫിയ വത്ക്കരിച്ചു. പൊതുമേഖല കമ്പനികളെ ചുളു വിലക്ക് കോർപറേറ്റുകൾക്ക് വില്പന നടത്തി. നഷ്ടത്തിലായ കമ്പനികൾ വരെ കോടികൾ സംഭാവന നൽകി. എവിടെ നിന്ന് ഇവർക്ക് ഈ പണം കിട്ടുന്നു എന്ന കാര്യം ഒരു കേന്ദ്ര ഏജൻസിയും അന്വേഷിക്കുന്നില്ല . രാജ്യത്ത് ഇന്ന് നിലനിൽക്കുന്നത് ഒരു വർഗീയ-കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടാണ് . പ്രകൃതി സമ്പത്തുകൾ പോലും ലാഭം കണ്ട് കൊള്ളയടിക്കാൻ മോദി സർക്കാർ കൂട്ടുനിൽക്കുന്നതായി യച്ചൂരി പറഞ്ഞു.
രാജ്യം നഗ്നമായി കൊള്ളയടിക്കപ്പെടുകയാണ്. അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമാണിന്ന്. രാജ്യം സാമ്പത്തിക ശക്തിയായി വളർന്നു എന്നത് കേവലം രാഷ്ട്രീയ പ്രചരണം മാത്രമാണ് . യാഥാർത്ഥ്യം ആളോഹരി വരുമാന കാര്യത്തിൽ പരിശോധിച്ചാൽ വ്യക്തമാകും. കേന്ദ്ര നയങ്ങൾ മൂലം സമ്പന്നൻ കൂടുതൽ സമ്പന്നനും ദരിദ്രൻ കൂടുതൽ ദരിദ്രനുമാകുകയാണ്. വർഗീയ ഫാസിസമെന്ന വിപത്തിനെ നേരിടാൻ രാജ്യത്തെ മത നിരപേക്ഷ ജനാധിപത്യ വിശ്വാസികൾ മറ്റെല്ലാ ഭിന്നതകളും മാറ്റി വച്ച് ഒറ്റക്കെട്ടായി പോരാടുകയാണ് .
പല വട്ടം കേരളത്തിൽ വന്നാൽ മോദി പ്രതീക്ഷിക്കുന്നത്
കേരള ജനതയെ വർഗീയമായി ധ്രുവീകരിച്ച് സ്വാധീനിക്കാമെന്നാണ് പക്ഷെ മതനിരപേക്ഷയോടൊപ്പം അടിയുറച്ച പാരമ്പര്യമുള്ള കേരള ജനത അതിൽ വീഴുന്നവരല്ല എന്ന് താമസിയാതെ ബോധ്യമാകും. പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും രാജ്യത്തെ ജനതയെ മതപരമായി വോട്ടിനായി സ്വാധീനിക്കാൻ നടത്തുന്ന പ്രചരണങ്ങ ളുടെ വീഡിയോ ഫുട്ടേജുകൾ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടും ഒരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ദുരുപയോഗിക്കയാണ് . ഇടത് പക്ഷത്തിൻ്റെ പങ്ക് ഏറെ നിർണായകമാണ്. കാരണം ഇടത് പക്ഷമാണ് വർഗീയ ഫാസിസത്തിനെതിരെ സ്ഥിരതയുള്ള പ്രതിരോധം തീർക്കുന്നത്. അഡ്വ കെ പ്രേംകുമാർ എം എൽ എ യാണ് യച്ചൂരിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
ടി സുനിൽ അധ്യക്ഷനായിരുന്നു .
എൻ എൻ കൃഷ്ണദാസ് , കെ എസ സലീഖ , ഒ കെ സെയ്തലവി, ലെനിൻ , പി വി ബഷീർ , ഇബ്രാഹിം തുടങ്ങിയ മുന്നണി നേതാക്കൾ സന്നിഹിതരായിരുന്നു. എസ് അജയകുമാർ സ്വാഗതം പറഞ്ഞു. എം ഹംസ യച്ചൂരിയെ ഷാളണിയിച്ചു സ്വീകരിച്ചു. എം ഐ എ റസാക്ക് നന്ദി പറഞ്ഞു.
പാലപ്പുറം , വരോട്, ഒറ്റപ്പാലം പ്രദേശങ്ങളിലെ പ്രവർത്തകർ അണിനിരന്ന
റാലി നടന്നു.
Follow us on :
More in Related News
Please select your location.