Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 08:22 IST
Leo T Abraham
Share News :
ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമെന്ന് വിവരം. പാലം തകര്‍ന്നതിനാല്‍ മുണ്ടക്കൈ ടൗണിലെ ദുരന്തമേഖലയിലേക്ക് എത്താനാവുന്നില്ല. പ്രദേശം തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. മൊബൈൽ ഫോണിലും ബന്ധപ്പെടാനാകുന്നില്ല. ഹെലികോപ്ടര്‍ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപായിരുന്ന ഹൈസ്കൂളിലുണ്ടായിരുന്നവരെ രക്ഷപ്പെട്ടുത്തിയിട്ടുണ്ട്. 20 അംഗ NDRF സംഘത്തെ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി ടി.സിദ്ദിഖ് എംഎല്‍എ അറിയിച്ചു. സൈന്യത്തിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും എംഎല്‍എ പറഞ്ഞു. സൈന്യത്തിന്റെ സഹായം തേടുമെന്ന് മന്ത്രി ഒ.ആര്‍.കേളുവും. വ്യക്തമാക്കി.
അതേസമയം, വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 14 പേർ മരിച്ചതായാണ് വിവരം. വയനാട്ടില്‍ മുണ്ടക്കൈ ചൂരൽമലയിലാണ് രണ്ടുതവണ ഉരുള്‍പൊട്ടിയത്. വീടുകളും സ്കൂളും തകര്‍ന്നതായി നാട്ടുകാര്‍, രണ്ടുതവണ ഉരുള്‍പൊട്ടി. വീടുകളിൽ വെള്ളവും ചെളിയും കയറി, നാനൂറിലധികം പേര്‍ ഒറ്റപ്പെട്ടു. ചൂരല്‍മല ടൗണിലാണ് തകർന്ന പാലം. ചെളിയും വെള്ളവും 5.45നും ഒലിച്ചുവന്നു. രക്ഷാപ്രവര്‍ത്തകരെ ഉള്‍പ്പെടെ മാറ്റുന്നു. ആദ്യ ഉരുള്‍പൊട്ടല്‍ ഒരുമണിക്ക് മുണ്ടക്കൈ ടൗണില്‍. രണ്ടാമത്തേത് ചൂരല്‍മല സ്കൂളിന് സമീപം നാലുമണിയോടെ. 2019ല്‍ ഉരുള്‍പൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരല്‍മല. വയനാട്ടിലേക്ക് ഗതാഗതം തടസപ്പെട്ടു. താമരശേരി ചുരത്തില്‍ നാലാം വളവില്‍ മണ്ണിടിഞ്ഞു, ഗതാഗതം തടസപ്പെട്ടു.
വയനാട്ടിന് പിന്നാലെ കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടി. നാലിടത്താണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടല്‍ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളില്‍. മഞ്ഞച്ചീളിയില്‍ ഒരാളെ കാണാതായി. വിലങ്ങാട് ടൗണില്‍ വെള്ളം കയറി.
Follow us on :
Tags:
More in Related News
Please select your location.