Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 17:19 IST
Share News :
വൈക്കം: രണ്ടാം പിണറായി വിജയൻ
സർക്കാർ തുടർച്ചയായി മൂന്നാം വർഷവും വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളുമേൽ അമിതഭാരം അടിച്ചെൽപ്പിച്ച നടപടിക്കെതിരെ
വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മാർച്ചിനു ശേഷം വൈദ്യുതി ഭവനു മുമ്പിൽ നടന്ന ധർണ്ണാ സമരം കെ പി സി സി അംഗം മോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സോണി സണ്ണിയുടെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, അബ്ദുൾ സലാം റാവുത്തർ, പി.എൻ. ബാബു, ജയ് ജോൺ പേരയിൽ, ഇടവട്ടം ജയകുമാർ, കെ.സുരേഷ് കുമാർ, എ.ഷാനവാസ് എന്നിവർ പ്രസംഗിച്ചു. ബി. ചന്ദ്രശേഖരൻ, സന്തോഷ് ചക്കനാടൻ, പി.ഡി.പ്രസാദ്, കെ.എം. രാജപ്പൻ, മോഹനൻ നായർ, ശ്രീകാന്ത് വാസു തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.