Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 18:42 IST
Share News :
മുക്കം: കനത്ത മഴയുടെയും കാറ്റിന്റെയും മല മടക്കുകളെ പൊതിയുന്ന കോടമഞ്ഞിന്റെയും ലാവണ്യ പശ്ചാത്തലത്തിൽ കാൻവാസുകളിൽ പ്രകൃതിയിലെ നിറങ്ങൾ നിറച്ചൊഴുക്കിക്കൊണ്ട് ബർസാത് മൺസൂൺ ചിത്രകലാ ക്യാമ്പ് സമാപിച്ചു.മാവൂരിലെ ചിത്രകലാ പരിശീലന സ്ഥാപനമായ മാവൂർ കലാകേന്ദ്രവും വടകരയിലെ കചിക ആർട്ട് ഗാലറിയും ചേർന്ന് പ്രകൃതി രമണീയമായ കക്കാടംപൊയിലിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച മൺസൂൺ ആർട്ട് ക്യാമ്പ് ആസ്വാദകർക്ക് നവ്യാനുഭവങ്ങൾക്കൊപ്പം. നിറങ്ങളിൽ വർണ്ണ ചാരുത വിടർത്തി നേർകാഴ്ച്ചകളാക്കി മാറ്റി.
ചിത്രകാരന്മാരായ ശ്രീകുമാർ മാവൂർ, ജഗദീഷ് പാലയാട്ട്, രാജേഷ് എടച്ചേരി,േ ഡേ. ജയഫർ കാനറത്ത്, പ്രമോദ് കുമാർ മാണിക്കോത്ത്, പവിത്രൻ ഒതയോത്ത്, കലേഷ് കെ ദാസ്, ശ്രീജിത്ത് വിലാദപുരം, ഗിനീഷ് ഗോപിനാഥ്, സജീവൻ ടി എം, ബിജോയ് കരേതയിൽ, രജിത് കെ ടി, സജേഷ് ടി വി. രമേഷ് രഞ്ജനം, ഏഴു വയസ്സുകാരൻ ഷാരിക്ക് എന്നിവർ ചിത്രം വരച്ചു. പ്രകൃതിയേയും കാലാവസ്ഥയേയും അടുത്തറിഞ്ഞ് കലാപ്രവർത്തനത്തിന് പുതിയ മാനം നൽകിയ കലാകാരന്മാർക്ക് മാവൂർ കലാകേന്ദ്രം പ്രവർത്തകരായ പ്രകാശ് പുതിയോത്ത്, ഹരിപ്രസാദ് മുതിയേരിക്കാവിൽ, ഷൈജു മാവൂർ എന്നിവരും നാട്ടുകാരും പിന്തുണയേകി. തുടർന്നും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മാവൂർ കലാകേന്ദ്രം ഡയരക്ടർ ശ്രീകുമാർ മാവൂർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.