Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2025 16:53 IST
Share News :
വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു
പറവൂർ: കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് കെ.എസ് ഷാജി നിർവ്വഹിച്ചു. ദീർഘദൂര യാത്രക്കാർക്ക് വിശ്രമം.ലഘുഭക്ഷണം, ശുചിമുറി സൗകര്യം എന്നിവ കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളതായി പ്രസിഡണ്ട് പറഞ്ഞു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വൈസ്പ്രസിഡന്റ് അനിജ വിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സെബാസ്റ്റ്യൻ തോമസ്, ബിജു പഴമ്പിള്ളി, സുനിത ബാലൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനയ്ക്കൽ, ബ്ലോക്ക് മെമ്പർമാരായ ജെൻസി തോമസ്, ഗാന അനൂപ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ വി എച്ച് ജമാൽ, എ കെ രാജേഷ്, സതീഷ് എം എസ്. എസ് പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.