Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 21:00 IST
Share News :
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കോടി അര്‍ച്ചന വടക്കുപുറത്ത് പാട്ട് കമ്മിറ്റി ഓഫീസ് തുറന്നു.തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ഉദ്ഘാടനം നിർവ്വഹിച്ചു.. കമ്മിറ്റി പ്രസിഡന്റ് അഡ്വ. സുധീഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ മധു ഗോപന്, അഡ്വക്കേറ്റ് കമ്മീഷന് പി. രാജീവ്, അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ ഈശ്വരന് നമ്പൂതിരി, എക്സിക്യൂട്ടീവ് അംഗങ്ങള്‍, ഉപദേശകസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. 2025 മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 13 വരെ 27 ദിവസങ്ങളിലായി കോടി അര്‍ച്ചനയും ഏപ്രില്‍ രണ്ട് മുതല്‍ 13 വരെ 12 ദിവസങ്ങളിലായി വടക്കുപുറത്തുപാട്ടും നടക്കും.
Follow us on :
Tags:
More in Related News
Please select your location.