Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെട്രോളിന് പിന്നാലെ പാചക വാതക വിലയും വർധിപ്പിച്ചു : സിലിണ്ടറിന് 50 രൂപ കൂട്ടി

07 Apr 2025 20:18 IST

Jithu Vijay

Share News :

ന്യൂഡൽഹി : പാചക വാതക വിലയിൽ വർധന. എൽപിജി സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. പൊതുവിഭാഗത്തിലെയും പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ഗുണഭോക്താക്കൾക്കും ഈ വർധന ബാധകമാണ്. പുതുക്കിയ വിലകൾ ഏപ്രിൽ എട്ട് മുതൽ പ്രാബല്യത്തിൽ വരും.


14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായാണ് വർധിപ്പിച്ചത്. ഉജ്വല പദ്ധതിയിലെ ഉപഭോക്താക്കൾക്ക് സിലിണ്ടറിന് 503 രൂപയിൽ നിന്ന് 553 രൂപയായും വില ഉയരും. പെട്രോളിനും ഡീസലിനും ഇത്തവണ എക്‌സൈസ് ഡ്യൂട്ടി ഇനത്തിൽ രണ്ടു രൂപ വർധിപ്പിച്ചാണ് വില കൂട്ടിയിരിക്കുന്നത്.



Follow us on :

More in Related News