Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 14:19 IST
Share News :
മുക്കം: മഴയുടെ ശക്തി കുറഞ്ഞതോടെ മയിലുകൾ കാടിറങ്ങി നാട്ടിൻ പുറങ്ങളിൽ വരവായത് കൗതുക കാഴ്ചയാവുന്നു . കിഴക്കൻ മലയോരമായമായ തോട്ട് മുക്കത്ത് മയിലുകൾ വീട്ട് വളപ്പുകളിലും ആഹാരം തേടി വിഹരിക്കുന്ന കാഴ്ച്ച ഹൃദ്യമാക്കുന്നത്. തോട്ട് മുക്കത്തെ മാധ്യമ പ്രവർത്തകൻ റഫീഖിൻ്റ വീട്ട് മുറ്റത്താണ് കഴിഞ്ഞ ദിവസം പെൺ മയിൽ വിരുന്നെത്തിയത്. കഴിഞ്ഞ വേനൽ സീസണിൽ മുക്കത്തിൻ്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ മയിൽ കൂട്ടങ്ങളുടെ വരവ് ശ്രദ്ധ കേന്ദ്ര മായിരുന്നു. തളിരിലകളും, ധാന്യങ്ങളും മറ്റും ഭക്ഷിച്ച് വീട്ടുവളപ്പുകളിലൂടെ നീങ്ങുന്ന ദേശീയ പക്ഷിയുടെ സഞ്ചാരം കാഴച്ചയിൽ നയന മനോഹരമാണ് . കുറ്റി ക്കാടുകളും, പാറക്കെട്ടുകൾക്കിടയിലും മയിലുകളുടെ വിഹാരകേന്ദ്രം . സരക്ഷണ വിഭാഗത്തിൽ ഉൾപ്പെട്ട പക്ഷിയെന്ന നിലക്ക് ആരും ഉപദ്രവിക്കാത്തതിനാൽ നാട്ടിൻ സ്വതന്ത്രമായി പറന്ന് നടക്കുന്നത്. നല്ല കേൾവി ശക്തിയും , കാഴ്ച്ച ശക്തികൊണ്ട് അനുഗ്രഹിതമാണെന്ന സവിശേഷത മയിലുകൾക്കുണ്ട്. ഇക്കാരത്താൽ ശത്രുകളുടെ വരവ് വളരെ പെട്ടന്ന് തന്നെ തിരിച്ചറിയാനാവും. വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന മയിലുകൾ കേരളത്തിലെ പലയിടങ്ങളിലും വ്യാപകമായതായാണ് പഠന റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. കാർഷിക വിളകൾക്ക് മയിലുകൾ ഭീഷണിയാണ് . മയിലുകെളെ പിടി കൂടിയാൽ 7 വർഷം വരെ തടവ് ശിക്ഷയും, 50000 രൂപവരെ പിഴയും നൽകണെമെ ന്നാണ് ചട്ടം.
Follow us on :
Tags:
More in Related News
Please select your location.