Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാനായി 40,000 വൃക്ഷത്തൈകൾ

26 May 2024 10:54 IST

enlight media

Share News :

കോഴിക്കോട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനായി കോഴിക്കോട് സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ കീഴിൽ മടവൂര്‍ നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള 40,000 വൃക്ഷത്തൈകള്‍ റെഡി. ഇവ ജൂണ്‍ ആദ്യവാരം മുതല്‍ വിതരണം ചെയ്യും.

നെല്ലി, കണിക്കൊന്ന, പേര, സീതപ്പഴം, മണിമരുത്, പൂവരശ്, മന്ദാരം, കൂവളം, രക്തചന്ദനം, വേങ്ങ, ഉങ്ങ്, തേക്ക്, ഇലഞ്ഞി, നീര്‍മരുത്, ഉറുമാമ്പഴം, ചന്ദനം മുതലായവയുടെ കൂടത്തൈകള്‍ വിതരണത്തിനായി തയാറായിട്ടുണ്ട്. പരിസ്ഥിതി ദിനത്തോടും വനമഹോത്സവത്തോടുമനുബന്ധിച്ച് ജൂണ്‍ അഞ്ച് മുതല്‍ ജൂലായ് ഏഴ് വരെ തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍/സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/കഴിഞ്ഞ മൂന്നു വര്‍ഷമായി വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്ന മറ്റു സര്‍ക്കാരിതര സംഘടനകള്‍ മുതലാവര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, വനശ്രീ കോംപ്ലക്‌സ്, മാത്തോട്ടം, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ, acf.sf-kzkd.for@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ മെയ് 31നകം അപേക്ഷിക്കണം.


സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച തൈകള്‍ ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തിന്റെ അന്തസ്സത്തയ്ക്ക് യോജിച്ചവിധം നടേണ്ടതും സംരക്ഷിച്ചു വളര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുമാണ്. തൈകള്‍ യാതൊരു കാരണവശാലും വില്‍ക്കുവാനോ ദുരുപയോഗം ചെയ്യാനോ നടാതെ മാറ്റിവെക്കാനോ പാടില്ല. സര്‍ക്കാരിതര സംഘടനകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നുണ്ടെന്ന് സത്യവാങ്മൂലം നല്‍കണം.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസ് - 0495 2416900, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസര്‍ - 8547603816.

മടവൂർ നഴ്‌സറിയുടെ ചാര്‍ജ്ജുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നമ്പര്‍: 8547603819, 8921512079.

Follow us on :

More in Related News