Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 13:42 IST
Share News :
വൈക്കം: രാജ്യത്തെ ക്ഷയരോഗ മുക്തമാക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ടി.ബി. മുക്ത് ഭാരത് പദ്ധതിയിൽ പ്രഥമ പുരസ്‌കാരത്തിന് അർഹമായ കോട്ടയം ജില്ലയിലെ ആറു ഗ്രാമ പഞ്ചായത്തുകൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കല്ലറ പഞ്ചായത്തിനുള്ള പുരസ്ക്കാരം ജില്ലാ കളക്ടർ ജോൺ വി സാമൂവലിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കൽ ഏറ്റുവാങ്ങി. ഞീഴൂർ, അകലക്കുന്നം, തലപ്പലം, കറുകച്ചാൽ, മണിമല ഗ്രാമ പഞ്ചായത്തുകളാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മറ്റ് പഞ്ചായത്തുകൾ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കമ്മിറ്റി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ജില്ലാ കളക്ടർ ജോൺ വി സാമുവൽ പുരസ്ക്കാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.മഹാത്മാഗാന്ധിയുടെ വെങ്കല ശിൽപവും, പ്രശസ്തിപത്രവുമാണ് സമ്മാനം. കുറഞ്ഞ ക്ഷയരോഗ വ്യാപന തോതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ക്ഷയരോഗ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2024 ഡിസംബർ 31 നു മുൻപ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരിശോധന പൂർത്തിയാക്കി പ്രഥമ ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Follow us on :
Tags:
More in Related News
Please select your location.