Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്.എസ്.പി.എ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 1ന് ട്രഷറിയുടെ മുന്നിൽ ധർണ്ണ നടത്തും.

28 Jun 2024 14:43 IST

santhosh sharma.v

Share News :

വൈക്കം: അഞ്ച് വർഷം കൂടുമ്പോൾ നടത്തേണ്ട പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ (KSSPA) വൈക്കംനിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ ഒന്നിന് രാവിലെ 10ന് വൈക്കം ട്രഷറിയുടെ മുന്നിൽ ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തും. 

വൈക്കം നിയോജകമണ്ഡലം പ്രസിഡൻറ് ബി. ഐ പ്രദീപ് കുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഇത് സംബസിച്ച് തീരുമാനിച്ചത്. സംസ്ഥാന കമ്മറ്റിയംഗം എൻ. ഹർഷകുമാർ ആലോചനാ യോഗം ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.വി സുരേന്ദ്രൻ, എം.കെ ശ്രീരാമചന്ദ്രൻ, ഗിരിജ ജോജി, ലീല അക്കരപ്പാടം, ഇടവട്ടം ജയകുമാർ, കെ.എൽ സരസ്വതിയമ്മ, ടി.ആർ രമേശൻ, സി. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കാർഷിക വികസന ബാങ്ക് ഭരണ സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ട KSSPA സംസ്ഥാന കൗൺസിൽ അംഗം കെ. കെ രാജുവിനെ യോഗം അഭിനന്ദിച്ചു. പെൻഷൻ പരിഷ്കരണം കുടിശ്ശിക വിതരണം ചെയ്യുക, ക്ഷാമാശ്വാസ കുടിശ്ശിക നൽകുക,മെഡിസെപ്പ് പെൻഷൻകാർക്ക് പ്രയോജനകരമായ വിധത്തിൽ ന്യൂനതകൾ പരിഹരിച്ച് നടപ്പിലാക്കുക,ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക,തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Follow us on :

More in Related News