Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം മാറിയതിന്റെ ചരിത്ര പ്രഖ്യാപനം നാളെ

20 Aug 2025 21:40 IST

Jithu Vijay

Share News :

തിരുവനന്തപുരം : രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം മാറിയതിന്റെ ചരിത്ര പ്രഖ്യാപനം നാളെ നടത്തുകയാണ്. ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനത്തെ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി

2022ൽ തുടക്കമിട്ട ‘ഡിജി കേരളം’ പദ്ധതിയിലൂടെയാണ്‌ ഈ സുവർണ്ണ നേട്ടം.



കേവലമായ കമ്പ്യൂട്ടർ സാക്ഷരതയ്ക്ക് ഉപരിയായി എല്ലാവരെയും സ്മാർട്ട് ഫോണുകളും ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളും ഉപയോഗിക്കാൻ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കിയത്. ഇതുപ്രകാരം തെരഞ്ഞെടുത്ത 21,88,398 പഠിതാക്കളിൽ 21,87,667 (99.98%) പേരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചിരിക്കുന്നു. പുതിയ കാലത്തിന് അനുയോജ്യമായ നൈപുണിയുള്ളവരായി ഏവരെയും മാറ്റിത്തീർക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ നേട്ടം.

Follow us on :

More in Related News