Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തന്നൂർ പള്ളിക്കമണ്ണടി കടവിൽ പാലം നിർമ്മിക്കുന്നതിനായി സാങ്കേതിക അനുമതി ലഭിച്ചു

12 Jun 2024 17:33 IST

R mohandas

Share News :

കൊല്ലം. ചാത്തന്നൂർ പള്ളിക്കമണ്ണടി കടവിൽ പാലം നിർമ്മിക്കുന്നതിനായി സാങ്കേതിക അനുമതി ലഭിച്ചു.ഒരു മാസത്തിനകം ടെൻറർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും

പള്ളിക്കമണ്ണടി കടവിൽ പുതിയ പാലം നിർമ്മിക്കണമെന്നതും നാടിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. പ്രസ്തുത പാലങ്ങളുടെ നിർമ്മാണത്തിനായുള്ള അന്തിമ സാമ്പത്തികാനുമതി കിഫ്ബിയിൽ നിന്നും ലഭിച്ചു. പാലങ്ങളുടെ നിർമ്മാണത്തിനായി 12.57 കോടി രൂപയും ഭൂമി ഏറ്റെടുക്കുന്നതിന് 1.56 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആദിച്ചനല്ലൂർ, ചാത്തന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പള്ളിക്കമണ്ണടി പാലം നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി കഴിഞ്ഞ സാഹചര്യത്തിലാണ് പാലം നിർമ്മാണത്തിനായുള്ള സാമ്പത്തികാനുമതി ലഭിച്ചിട്ടുള്ളത്. പള്ളിക്കമണ്ണടി പാലം നിർമ്മാണത്തിനായി 55.32 ആർസ് ഭൂമി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. 

 പള്ളിക്കമണ്ണടി 

കുമ്മല്ലൂർപാലങ്ങളുടെ

നിർമ്മാണം സാധ്യമാക്കുന്നതിനായി ജി.എസ്.ജയലാൽ എം.എൽ.എ നടത്തിയ പ്രവർത്തനങ്ങൾ വളരെ വലുതാണ്. പാലങ്ങളുടെ നിർമ്മാണത്തിന് മുൻഗണനൽകി അദ്ദേഹം സർക്കാരിൽ യഥാസമയങ്ങളിൽ നടത്തിയ കൃത്യമായ ഇടപെടലുകളുടെ ഫലമായാണ് തടസങ്ങൾ നീക്കി പള്ളിക്കമണ്ണടി - കുമ്മല്ലൂർ പാലങ്ങളുടെ നിർമ്മാണത്തിന് അന്തിമാനുമതി ഇപ്പോൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്.

   കെ.ആർ എഫ്.ബി യ്ക്കാണ് പ്രവൃത്തിയുടെ നിർവ്വഹണ ചുമതല. പള്ളിക്കമണ്ണടി - കുമ്മല്ലൂർ പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാങ്കേതികാനുമതികൾ വേഗത്തിൽ നേടി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പാലത്തിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുവാൻ കഴിയും.

പള്ളിക്കമണ്ണടി കടവിൽ പാലം വരുന്നതോടെ ചാത്തന്നൂർ-ആദിച്ചനല്ലൂർ പഞ്ചായത്തുകളിലേക്കുള്ള ദൂരം പത്ത് കിലോമീറ്ററിലധികം കുറയും. നിലവിൽ ആദിച്ചനല്ലൂരിൽ നിന്നും ചാത്തന്നൂരിൽ എത്തണമെങ്കിൽ ഇത്തിക്കര വഴിയോ കട്ടച്ചൽ വഴിയോ കറങ്ങിയാണ് യാത്രികർ വന്നുകൊണ്ടിരിക്കുന്നത്. പാലം യാഥാർത്ഥ്യമായാൽ ചാത്തന്നൂർ, ആദിച്ചനല്ലൂർ ഒരു വിളിപ്പാടകലെ മാത്രമാകും. 


Follow us on :

More in Related News