Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാ വര്‍ക്കര്‍മാരുടെ സമരം സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കണം

23 Feb 2025 09:34 IST

Jithu Vijay

Share News :


 തിരൂരങ്ങാടി: സംസ്ഥാനത്ത് പ്രതികൂല സാഹചര്യങ്ങളെ പോലും അവഗണിച്ച് സാമൂഹിക സേവനം നടത്തുന്ന ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാല്‍മക നിലപാട് അവസാനിപ്പിക്കണമെന്ന് ആം ആദ്മി തിരുരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് സർക്കാറിനോട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളോടുള്ള നിഷേധാല്‍മക നിലപാട് വഞ്ചനയുടേതാണ്. സർക്കാർ പി എസ് സി ഉദ്യോഗസ്ഥന്മാർക്കും മറ്റു വെള്ളാനകൾക്കും വാരിക്കോരി നൽകുവാൻ സർക്കാറിന് പണത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല എന്നും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാനോ കുടിശ്ശിക പെന്‍ഷന്‍ നല്‍കാനോ സര്‍ക്കാരിന് പണമില്ല. മന്ത്രിമാര്‍ക്ക് ഉലകം ചുറ്റാനും വീട് മോടികൂട്ടുന്നതിനുള്‍പ്പെടെയുള്ള ധൂര്‍ത്തുകള്‍ക്കും ഒരു കുറവും വരുത്തുന്നില്ല.


കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നല്‍കാനും കുരുന്നു മക്കള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കാനും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാന്‍ പോലും ഖജനാവിന്റെ ദാരിദ്ര്യമാണ് ചൂണ്ടിക്കാണിക്കുന്നത്. പൊരിവെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ജനസേവനത്തിന് ത്യാഗസന്നദ്ധരായി പ്രവര്‍ത്തിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ഐക്യകനെ ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി  തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മൂസ ജാറത്തിങ്ങൽ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട്, സാദിഖ് തെയ്യാല, കുഞ്ഞി തു പ്രസംഗിച്ചു

Follow us on :

More in Related News