Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 15:54 IST
Share News :
കോട്ടയം: കോട്ടയം അമലഗിരി ബിഷപ്പ് കുര്യാളശേരി കോളജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾ ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകി അവരെ ആദരിക്കുന്ന സമൂഹത്തിന് മാത്രമേ പുരോഗതിയും ആധുനീകരണവും സാധ്യമാകൂവെന്ന് ഡോ. ശശി തരൂർ പറഞ്ഞു. ഈ മേഖലയിൽ ബി.കെ.കോളേജിൻ്റെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വജ്രജൂബിലി വർഷത്തിലെ പ്രത്യേക കർമപദ്ധതികൾ അടങ്ങിയ ഡയമണ്ട് ഡ്രീംസിൻ്റെ പ്രകാശനം അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിച്ചു. കോളജിൻ്റെ വളർച്ചയിൽ ഒപ്പം നടന്ന 60 അദ്ധ്യാപകരെയും സമ്മേളനത്തിൽ ആദരിച്ചു.
കോളജ് മാനേജർ പ്രൊവിൻഷ്യാൾ റവ. മദർ ലില്ലി റോസ് അധ്യക്ഷത വഹിച്ചു. എം.ജി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി. ടി. അരവിന്ദകുമാർ, ബി.കെ കോളേജ് പ്രിൻസിപ്പൽ ഡോ. മിനി തോമസ്, ഡോ. മിനി ആലീസ്, ഡോ. രേഖ മാത്യൂസ്, ജനറൽ കൺവീനർ ഡോ. സ്റ്റാർലെറ്റ് മാത്യു എന്നിവർ സംസാരിച്ചു.
എസ്.എ.ബി.എസ് ചങ്ങനാശേരി സെൻ്റ് തോമസ് പ്രൊവിഡൻസ് സന്യാസിനികളുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് 1965 ലാണ് ബി.കെ കോളേജ് സ്ഥാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.