Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുരങ്ങാടിയിൽ ഓഡിറ്റോറിയം നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

23 Dec 2024 21:37 IST

Jithu Vijay

Share News :


തിരൂരങ്ങാടി : ആലിൻ ചുവട് തലപ്പാറ റോഡിൽ ജനങ്ങൾ തിങ്ങിപാർക്കുന്ന  പ്രദേശത്ത് അശാസ്ത്രീയമായി നിർമ്മിക്കാൻ പോകുന്ന ഓഡിറ്റോറിയത്തിനെതിരെ നാട്ടുകാർ രംഗത്ത്. വെറും  65 സെൻ്റിൽ താഴെയുള്ള ഭുമിയിൽ നിർമ്മിക്കുന്ന ഓഡിറ്റോറിയം പ്രവർത്തനം തുടങ്ങിയാൽ അവിടെ ഉപയോഗിക്കുന്ന വേസ്റ്റ് വെള്ളവും മറ്റും അടുത്തുള്ള കിണറുകളിലേക്ക് വന്ന് ചേരാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുക്കാർ

പറയുന്നു. പരിസരവാസികളുടെ സ്വൈര്യജീവിതത്തിനും കുടിവെള്ള സ്രോതസ്സുകൾക്കും മോശമാകുന്ന രീതിയിൽ ബാധിക്കുന്ന ഓഡിറ്റോറിയ നിർമ്മാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് എൻ. എം സുഹറാബി ഉദ്ഘാടനം ചെയ്തു. വെട്ടിയാട്ടിൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.


വാർഡ് മെമ്പർ കല്ലൻ അഹമ്മദ് ഹുസൈൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധി കളായ കെ. മൊയ്തീൻകുട്ടി, മൊയ്തീൻ മൂന്നിയൂർ (കോൺഗ്രസ്സ്) എൻ.എം അൻവർ സാദത്ത്, കുന്നുമ്മൽ ഗഫൂർ. (മുസ്ലിം ലീഗ്) എം. മുനീർ, എം , റാഫി, (സി.പി.ഐ.എം) എരണിക്കൽ നാസർ (എസ്ഡിപിഐ) സിദ്ദീഖ് തൗതാരം, എരണിക്കൽ മുഹമ്മദ് കുട്ടി ( പി.ഡി.പി.) സുരേഷ് ബാബു, ബാലകൃഷ്ണൻ (സി.പി.ഐ) കെ. അയ്യൂബ്, മുസ്ഥഫാ കമാൽ (വെൽഫെയർ പാർട്ടി ) ശശി കെ ശ്രീജിത്ത് (ബിജെപി ) അലിമുട്ടിച്ചിറക്കൽ (ടി.എ.പി.എൽ) എന്നിവർ സംഗമത്തിനും തുടർന്ന് നടക്കു പ്രക്ഷോഭ പരിപാടികൾക്കും സർവ്വവിധ പിന്തുണയും പ്രഖ്യാപിച്ച് സംസാരിച്ചു.


നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ സ്ത്രീകളെയും കുട്ടികളെയും അടങ്ങുന്ന പൊതുജനങ്ങളെ പങ്കെടുപ്പിച്ചു ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘാടക സമിതി അറിയിച്ചു, പ്രൊഫസർ സിറാജുൽ മുനീർ സ്വാഗതവും ഇല്യാസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News