Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ പഞ്ചായത്തിൽ ഗ്രാമ സുരക്ഷായോഗം സംഘടിപ്പിച്ചു.

04 Oct 2024 17:44 IST

santhosh sharma.v

Share News :

വൈക്കം: ഗ്രാമസുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് വെച്ചൂർ പഞ്ചായത്തിൽ ഗ്രാമസുരക്ഷാ യോഗം സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിലവിലുള്ള സംങ്കീർണ്ണമായ വിഷയങ്ങൾ ചർച്ച ചെയ്തു. കുടിവെള്ളം, ക്രമസമാധ നപരിപാലനം, സ്‌കൂളുകളുമായി ബന്ധപ്പെട്ട ട്രാഫിക് സംവിധാനം, സ്‌കൂളുകൾ കേന്ദീകരിച്ചുള്ള മയക്കുമരുന്ന് ഉപയോഗം, അഥിതിതൊഴിലാളി വിഷയങ്ങൾ, കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, റോഡുകളിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുന്ന വൃക്ഷൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

ഇടയാഴം - കല്ലറ റൂട്ടിലെ വല്യാറ ഭാഗത്തെ വളവിൽ നിരന്തരം ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനായി പ്രസ്‌തുത ഭാഗത്ത് ദിശ മാറാതെ വളവ് നികത്തിയും ഇവിടെ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചും അപകടസാധ്യത ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും, ഇടയാഴം ജഗ്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അപകടകരമായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള ഇലട്രിക് പോസ്റ്റുകൾ മാറ്റുക,ബണ്ടുറോഡിൽ ചേർത്തല -വൈക്കം ഭാഗത്ത് ദിശാബോർഡുകൾ സ്ഥാപിക്കുക.ദേവിവിലാസം സ്കൂളിനുമുന്നിൽ നിർമ്മാണത്തിലിരിക്കുന്ന ഓട നിർമ്മാണം വേഗത്തിലാക്കുക, സ്കൂളിനുമുന്നിലുള്ള അപകടകരമായ വൃക്ഷങ്ങൾ അടിയന്തിരമായി വെട്ടിമാറ്റുന്നതിന് കളക്ട‌ർ നൽകിയിയിട്ടുള്ള നിർദ്ദേശം ഉദ്യോഗസ്ഥർ അടിയന്തിരമായി നടപ്പിലാക്കുക തുടങ്ങിയവ ചർച്ച ചെയ്തു. വൈസ് പ്രസിഡൻ്റ് ബിൻസിജോസഫ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്‌തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ പി.കെ മണിലാൽ സോജി വർഗീസ്, ബീന .എസ്, പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News