Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയിംസിനു വേണ്ടി വ്യത്യസ്ത സമരവുമായി ജനകീയ കൂട്ടായ്മ:വെള്ളൂർ കെ.പി.പി.എൽ. വക സ്ഥലത്ത് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

18 Jun 2024 19:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: എയിംസിനു വേണ്ടി വ്യത്യസ്ത സമരവുമായി ജനകീയ കൂട്ടായ്മ.

കേരളത്തിന്റെ എയിംസ് മധ്യകേരളത്തിൽ സ്ഥാപിച്ച്‌ സംസ്ഥാനത്തിന്റെ സമഗ്ര വികസത്തിന് ഉപയോഗപ്പെടുന്നതരത്തിൽ വെള്ളൂർ കെ.പി.പി.എൽ. വക സ്ഥലത്ത് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിന് ഭരണാധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി പ്രാർത്ഥനായജ്ഞവും ദീപ കാഴ്ചയുമൊരുക്കി ഒരു വ്യത്യസ്ത സമരം സംഘടിപ്പിക്കുകയാണ് ജനകീയ ജാഗ്രത സമതി.

ബുധനാഴ്ച വൈകിട്ട 7 ന് വെള്ളൂർ പോലിസ് സ്റ്റേഷൻ ജംഗ്ഷനിൽ നടത്തപ്പെടുന്ന പരിപാടിയിൽ ജനപ്രതിനിധികൾ, സാംസ്കാരിക, സാമുദായിക നേതാക്കൾ, വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. പ്രാർത്ഥനായജ്ഞത്തിൽ സമാന ചിന്താഗതിയുള്ള വിവിധ സംഘടനാ നേതാക്കൾ നേതൃത്വം നൽകും. രണ്ട് വർഷം മുൻപ് പഞ്ചയത്ത് തല സർവ്വകക്ഷി യോഗങ്ങളും, സത്യാഗ്രഹ സമരവും, ഇ മെയിൽ കാമ്പയിൽ അടക്കമുള്ള സമരപരിപാടികൾ നടത്തിയിട്ടും, ഭരണ നേതൃത്വത്തിന്റെ നിഷ്ക്രിയ സമീപനത്തിനെതിരേയുള്ള പൊതുജന പ്രതിഷേധമാണ് പ്രാർത്ഥനായജ്ഞത്തിലൂടെ പ്രകടിപ്പിക്കുന്നത്.

Follow us on :

More in Related News