Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2024 19:41 IST
Share News :
കടുത്തുരുത്തി:ഓൺ ലൈൻ വ്യാപരം ഉൾപ്പെടെ വ്യാപാരികൾ അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചെങ്കിലും പ്രശ്‌നം ഇപ്പോഴും സങ്കീർണ്ണമായി നില നിൽക്കുകയാണെന്നും തകർന്നു കൊണ്ടിരിക്കുന്ന ചെറുകിട വ്യാപാര മേഖലയെ പിടിച്ചു നിർത്താൻ സാഹചര്യം സൃഷ്ടിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ആപ്പാഞ്ചിറ യൂണിറ്റ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആപ്പാഞ്ചിറ ഹരിജൻ വെൽഫെയർ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് റോയി പി ജോൺ അദ്ധ്യക്ഷത വഹിച്ചു. അക്ബർ മുടൂർ, എം എ തോമസ്, ടി എസ്സ് ഹരി, ബാബു ചിറയിൽ, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
Follow us on :
Tags:
More in Related News
Please select your location.