Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തുകാവ്് ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം ഞായറാഴ്ച

05 Oct 2024 20:54 IST

- ENLIGHT REPORTER KODAKARA

Share News :

പുത്തുകാവ്് ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം ഞായറാഴ്ച

കൊടകര : മേളകലാസംഗീത സമിതിയുടെ കീഴില്‍ പുത്തുകാവ് ദേവീക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ഞായറാഴ്ച വൈകീട്ട് ആറിന് ക്ഷേത്രസന്നിധിയില്‍ നടക്കും. പെരുവനം കുട്ടന്‍മാരാര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച ഒ.എസ്. ദേവീദത്തന്‍ , ഒ.വി ആദിത്ത്കൃഷ്ണ, അഭിനവ്‌സുരേഷ്, ആദിത്യന്‍ സുധീഷ്, ഭഗവത് സുധീഷ്, എസ്.അഖില്‍രാജ്, കെ.എസ്.അശ്വിന്‍കൃഷ്ണ, പി.എസ്.അശ്വിന്‍ , എസ്.അനിരുദ്ധ് രാജ്, പി.എല്‍.അതുല്‍കൃഷ്ണ , ഇ.എസ്.ആയുസ്സ്, ധ്യാന്‍ ബി. കൈലാസ്, ദേവേശ്വര്‍വിജില്‍, പി.ബി.ഭരത്കൃഷ്ണ, ശബരികൃഷ്ണപ്രസാദ്, ശ്രീഹരിദിനേഷ്, പി.എസ്.ദേവദത്ത് , പി.ബി.വിവേക്, ഇ.എസ്.ധനുസ്സ്, കെ.പി.സൂര്യദേവ് , മഹാദേവ് ബിനോജ്, കെ.എസ്.അനന്തുകൃഷ്ണന്‍, വി.എന്‍ ചന്ദ്രന്‍ , പി.എസ്.ഹരിദാസ് എന്നിങ്ങനെ 24 പേരാണ് പഞ്ചാരിയുടെ പതികാലംമുതല്‍ കയ്യും കോലും ഉപയോഗിച്ച് കൊട്ടിക്കയറുന്നത്. അരങ്ങേറ്റമേളത്തിന് കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവക്ക് യഥാക്രമം കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കുമ്മത്ത് നന്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ 80 ല്‍പ്പരം സഹമേളക്കാര്‍ പങ്കെടുക്കും.

Follow us on :

More in Related News