Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 20:01 IST
Share News :
വൈക്കം: നഗരസഭയുടെയും വൈക്കം ഗവ. ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മുതൽ ആരംഭിച്ച ക്യാമ്പ് വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നഗരസഭാ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു ഷാജി മുനിസിപ്പൽ കൗൺസിലർമാരായ കെ.പി. സതീശൻ, ബി. ചന്ദ്രശേഖരൻ, എം. കെ. മഹേഷ്, ആർ. സന്തോഷ്, എബ്രാഹം പഴയകടവൻ, രാജശ്രീ വേണുഗോപാൽ, കവിത രാജേഷ്, എസ്. ഇന്ദിരാ ദേവി , ലേഖ അശോകൻ, എ.സി. മണിയമ്മ, അശോകൻ വെള്ളവേലി, സെക്രട്ടറി സൗമ്യ ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. അഞ്ജലി കൃഷ്ണ, ഡോ. അനുപമ, ഡോ. സൗമ്യ, ഡോ അലാന എന്നിവർ ചികിത്സക്ക് നേതൃത്വം നൽകി. 78 പേർ പങ്കെടുത്ത ക്യാമ്പിൽ രക്തപരിശോധനകൾ നടത്തി രോഗികൾക്ക് ആവശ്യമായ ഔഷധങ്ങൾ സൗജന്യമായി വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.