Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാർലി ആർട്ടിൻ്റെ ദൃശ്യ മനോഹരി തയുമായി ചേന്ദമംഗല്ലൂർ ബസ്സ്കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.

22 Sep 2024 20:46 IST

UNNICHEKKU .M

Share News :



മുക്കം:സമൃദ്ധമായ ഇരുണ്ട പച്ചപ്പിലും ഉയരമുള്ള മരങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന, വാർലി ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയ ചേന്നമംഗല്ലുർ ഗ്രാമത്തിലെ ബസ് സ്റ്റോപ്പ് മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബു പ്രൗഢമായ ചടങ്ങിൽ ജനങ്ങൾക്ക് തുറന്നുകൊടുത്തു. ഓട് മേഞ്ഞ മേൽക്കുരയും കരിമ്പനവിരിച്ചു പണിത ഇരിപ്പിടവും പ്രകൃതി സൗഹൃദമായ നിർമ്മിതികളും പുതിയ തലമുറക്ക് കൗതുകവും ചിന്താദീപവുമാണ്. യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രമെന്നതിലുപരി സാംസ്കാരിക വിനിമയ കേന്ദ്രം എന്നനിലക്ക്കൂടി ഇത്തരം പൊതു ഇടങ്ങൾ പ്രസ്കതമാണന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. മംഗലശ്ശേരി ഡിവിഷൻ കൗൺസിലർ ഫാത്തിമ കൊടപ്പന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ സാറ കൂടാരം , എല്ലോറ ഗ്രൂപ്പ് മനേജിംഗ് ഡയരക്ടർ മുർഷിദ് കെ ടി എന്നിവർ സംസാരിച്ചു.. മുക്കം നഗരസഭ മുൻ കൗൺസിലർ ശഫീഖ് മാടായി സ്വാഗതവും, വെൽഫെയർ പാർട്ടി യുനിറ്റ് പ്രസിഡണ്ട് ഷരീഫ് കെ.പി നന്ദിയും പറഞ്ഞു.

ചിത്രം:ചേന്ദമംഗല്ലൂരിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News