Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 06:58 IST
Share News :
സംസ്ഥാനത്ത് ഇന്ന് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് വ്യാപക മഴയുണ്ടാവുക.
നിലവിൽ തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായതോ, നേരിയതോതിലോ, ഇടത്തരമോ ആയ മഴയ്ക്ക് സാധ്യത കൽപിക്കപെടുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 09 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു.
05/10/2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
06/10/2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
07/10/2024 : തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
08/10/2024 : മലപ്പുറം, വയനാട്, കണ്ണൂർ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ & കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയമഴയ്ക്ക് സാധ്യതയുണ്ട്.
Follow us on :
Tags:
More in Related News
Please select your location.