Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂരിയാട് പനമ്പുഴ പാലം വീതി കൂട്ടി പുതുക്കി പണിയണം, നിലവിലെ എൻട്രൻസ്, എക്സിറ്റ് പൂട്ടരുത്

13 Jan 2025 15:13 IST

Jithu Vijay

Share News :

തിരുരങ്ങാടി : കൂരിയാട് പനമ്പുഴ പാലം വീതി കൂട്ടി പുതുക്കി പണിയണമെന്ന് തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു, നിലവിലുള്ള പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്, വീതി കുറഞ്ഞ പാലം ദേശീയ പാതയാക്കി ഉപയോഗിക്കാനാണ് എൻ, എച്ച്, ഐ യുടെ നിർദേശം, വീതി കൂട്ടാൻ സ്ഥലമുണ്ടായിരിക്കെയാണ് നിലവിലെ പാലം ഉപയോഗിക്കുന്നത്, കക്കാട് ഭാഗത്ത് നിന്ന് വരുന്ന ദേശീയ പാത പാലത്തിന് സമീപം വീതി കുറയുകയുമാണ്,

സർവീസ് റോഡുകളിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്ന നിലവിലെ എൻട്രൻസും എക്സിറ്റും വെന്നിയൂർ ഉൾപ്പെടെ പലയിടത്തും അടച്ചു പൂട്ടുന്നത് ഒഴിവാക്കണം, തൽസ്ഥിതി തുടരണം, അടച്ചു പൂട്ടുന്നത് ദുരിതം വിതക്കും, വീതി കുറഞ്ഞ പനമ്പുഴ പാലം ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി, പി ഇസ്മായിൽ, കൗൺസിലർമാരായ സുജിനി മുള മുക്കിൽ, വഹീദ ചെമ്പ, പി, എം, എ ജലീൽ സന്ദർശിച്ചു,

Follow us on :

More in Related News