Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2025 20:41 IST
Share News :
പരപ്പനങ്ങാടി : ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്ദം ഫോറൻസിക്, ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.
ചെട്ടിപ്പടി റെയിൽവെ സൈഡിലുള്ള തട്ടാരകണ്ടി ക്ഷേത്രത്തിന് സമീപത്താണ് ഇന്നലെ രാത്രി 9 മണിയോടെ സ്ഫോടന ശബ്ദം കേട്ടിരുന്നു. പടക്കം പൊട്ടിയതാണന്ന ധാരണയിൽ പ്രദേശവാസികൾ ഗൗനിച്ചിരുന്നില്ലന്ന് പറയുന്നു.
പിന്നീട് ഇന്ന് രാവിലെ ക്ഷേത്രം പരിപാലിക്കുന്നവർ സ്ഥലം പരിശോധിച്ചപ്പോഴാണ് ഈ ഭാഗത്ത് പുല്ലുകൾ കത്തി കരിഞ്ഞ നിലയിൽ കണ്ടത്. ഇവർ പരപ്പനങ്ങാടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറൻസിക്, ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി പരിശോധനയിൽ സ്ഫോടനത്തിന് ഉപയോഗിച്ചത് സ്റ്റീൽ ബോംബ് പോലെയുള്ള വസ്തുവാണന്ന് പോലീസ് പറയുന്നു. സ്ഫോടനം നടന്ന സമയം രണ്ട് പേര് ബൈക്കിൽ കടന്ന് പോവുന്നത് കണ്ടന്ന് പരിസരവാസി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് അന്യേഷണം ഊർജ്ജിതപെടുത്തിയിട്ടുണ്ട്.
Follow us on :
Tags:
Please select your location.