Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ശബരിമല വഴിപാട് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ തെറ്റ്, മതപരമായ വിശ്വാസത്തിന് എതിരാണ്'; ഓ അബ്‌ദുള്ളക്ക് പിന്നാലെ വിമർശനവുമായി നാസർ ഫൈസി കൂടത്തായി

26 Mar 2025 09:45 IST

Shafeek cn

Share News :

ശബരിമലയിൽ മമ്മൂട്ടിക്കായി നടൻ മോഹൻലാൽ വഴിപാട് നടത്തിയതിൽ പ്രതികരിച്ച് സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി. ശബരിമല വഴിപാട് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ തെറ്റെന്ന് നാസർ ഫൈസി പറഞ്ഞു. അതേസമയം പൂജ മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണമെന്ന് വിമർശിച്ച് നേരത്തെ പ്രമുഖ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്‌ദുള്ള രംഗത്തുവന്നിരുന്നു.


ന്യൂസ് 18 കേരള പ്രൈം ഡിബേറ്റിൽലാണ് സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി പ്രതികരിച്ചത്. ‘വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ മതപരമായ വിശ്വാസത്തിന് എതിരാണ്. എന്നാൽ പൂജ നടത്താൻ മമ്മൂട്ടി നിർദേശിക്കുമെന്ന് കരുതുന്നില്ലെന്നും നാസർ ഫൈസി കൂട്ടിച്ചേർത്തു.


അതേസമയം നേരത്തെ ശബരിമലയിൽ മമ്മൂട്ടിക്കായി വഴിപാട് കഴിപ്പിച്ചതിനെതിരെ വിമർശനവുമായി പ്രമുഖ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്‌ദുള്ള രംഗത്തുവന്നിരുന്നു. ശബരിമലയിൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും ഒ അബ്‌ദുള്ള പറഞ്ഞിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ഒ അബ്‌ദുള്ള പോസ്റ്റ് പിൻവലിക്കുകയായിരുന്നു.


മമ്മൂട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വാർത്തകളെ തുടർന്നാണ് ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്. ഇതിൻ്റെ രസീത് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ഒ അബ്‌ദുള്ള രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ഒ അബ്ദുള്ള വിമർശനവുമായി രംഗത്തെത്തുന്നത്. പൂജ മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണമെന്നും മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്നും ഗുരുതരമായ വീഴ്‌ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായതെന്നും ഒ അബ്ദുള്ള പറഞ്ഞിരുന്നു.

Follow us on :

More in Related News