Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോട്ടകം കുപ്പേടിക്കാവ് ദേവി ക്ഷേത്രത്തിൽ ഉൽസവത്തിന്റെ ഭാഗമായി നടന്ന കഥകളി ഭക്തി സാന്ദ്രമായി.

03 Feb 2025 22:59 IST

santhosh sharma.v

Share News :

വൈക്കം: ദക്ഷനും ശിവനും വീരഭദ്രനും കളിത്തട്ടിൽ നിറഞ്ഞാടിയപ്പോൾ കാണുവാൻ എത്തിയ ഭക്തർ ആനന്ദ നിർവ്യതിയിൽ ആറാടി. വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്ട്സ് തോട്ടകം കുപ്പേടിക്കാവ് ദേവി ക്ഷേത്രത്തിൽ ഉൽസവത്തിന്റെ ഭാഗമായി നടന്ന ദക്ഷയാഗം കഥകളി കാണുവാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ശിവന്റ ജടയിൽ നിന്നും രൂപം കൊണ്ട വീരഭദ്രൻനും ഭദ്രകാളിയും 

ദക്ഷന്റെ അഹങ്കാരം ഇല്ലാതാക്കുവാൻ യാഗശാല നശിപ്പിച്ച് ദക്ഷന്റെ തലയറുത്ത് ഹോമിച്ചു. സന്തുഷ്ടനായ ശിവൻ വാഹനമായ ഋഷഭത്തിന്റെ പുറത്തെഴുന്നള്ളിയ സമയം ദേവാദികൾ ദക്ഷനെ ജീവൻ നല്കി യാഗം പൂർത്തിയാക്കണമെന്ന അപേക്ഷച്ചതിൻ പ്രകാരം ആടിന്റെ തല ദക്ഷനു നല്കി  യാഗം പൂർത്തിയാക്കുന്നതോടെയാണ് ദക്ഷയാഗം കഥക്ക് തിരശ്ശീല വിഴുന്നത്. ദക്ഷനായി പള്ളിപ്പുറം സുനിലും, മനോമയ് എം കമ്മത്ത് ഇന്ദ്രനായും ആർ.എൽ.വി. അനുരാജ് ശിവനായും വെച്ചൂർ ഗിരിഷ് സതിയായും ആർ.എൽ.വി.ശങ്കരൻ കുട്ടി വീര ഭദ്രനായും പള്ളി പുറം ജയശങ്കർ ഭദ്രകാളിയായും ദേവിക, അനാമിക, നിമിഷ, ശ്രീലക്ഷ്മി, മാളവിക സ്മൃതി എന്നിവർ ഭൂതഗണങ്ങളായുംഅരങ്ങിലെത്തി. കലാമണ്ഡലം ശ്രീജിത്, പള്ളിപ്പുറം സന്ദീപ് എന്നിവർ സംഗീതവും കലാമണ്ഡലം അഖിൽ കലാനിലയം ഹരികൃഷ്ണൻഎന്നിവർ ചെണ്ടയും ആർ.എൽ.വി.ജിതിൻ കലാമണ്ഡലം ദീപക് എന്നിവർ മദ്ദളവും കലാമണ്ഡലം ഹരിശങ്കർ കലാമണ്ഡലം അമൽ എന്നിവർ ചുട്ടിയും കലാമണ്ഡലം ഹരികൃഷ്ണൻ, തോട്ടകം സനിഷ്, പള്ളിപ്പുറം സുകുമാരൻ എന്നിവർ അണിയറയിലും പ്രവർത്തിച്ചു.

Follow us on :

More in Related News