Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 18:57 IST
Share News :
താനൂർ: പൂരപ്പറമ്പ് എരണാകരനെല്ലൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 25 മുതൽ (തിങ്കൾ) ഡിസംബർ 1 വരെ തൃതീയ ശ്രീമദ് സ്കന്ദപുരാണ മഹാ ജ്ഞാനയജ്ഞം നടക്കുമെന്ന് സംഘാടകർവാർത്താസമ്മേളനത്തിൽ പറഞ്ഞു.
യജ്ഞാചാര്യൻ ചങ്ങനാശ്ശേരിശ്രീധര വൈദികമഠംദിലീപ് വാസവൻ്റെ നേതൃത്വത്തിൽ നടക്കുന്ന യജ്ഞത്തിൽ സഹ ആചാര്യൻ ഗോപൻ ചിങ്ങവനം, അഭിലാഷ് ശൂരനാട്, രാജൻ അടൂർ പങ്കെടുക്കും, 25 ന് തിങ്കളാഴ്ച വൈകുന്നേരം 4 ന് ഇതോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര എരണാകരനെല്ലൂർ ഗണപതി യങ്കാവ് ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എത്തിചേരും, താനൂർ അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണ ഭദ്രദീപം തെളിയിക്കും, അനുഗ്രഹ പ്രഭാഷണവും, സമൂഹ പ്രാർത്ഥന, ഭജന, മംഗളാരതി എന്നിവ നടക്കും, ഏഴ് ദിവസങ്ങളിലാണ് മഹാജ്ഞാനയജ്ഞം നടക്കുക.
വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ചെങ്ങാട്ട് ബാലൻ, സെക്രട്ടറി കാരയിൽ സജയൻ,വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ബാലസുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു,
Follow us on :
More in Related News
Please select your location.