Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 18:40 IST
Share News :
ലീലയുടെ ഗൃഹപ്രവേശം നാട്ടുകാർ ആഘോഷമാക്കി
പറവൂർ: സഹോദരപുത്രൻ വീടുതകർത്തതിനെ തുടർന്ന് പറവൂർ ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ നിർദ്ധിച്ചു നൽകിയ വീട്ടിലേക്കുള്ള ലീലയുടെ ഗൃഹപ്രവേശം നാട്ടുകാർ ആഘോഷമാക്കി.
2023 ഒക്ടോബർ 19 നാണ് അവിവാഹിതയായ പെരുമ്പടന്ന വാടാപ്പിള്ളി പറമ്പിൽ ലീലയുടെ വീട് സ്വത്തുതർക്കത്തിൻ്റെ പേരിൽ ലീലയുടെ സഹോദരപുത്രൻ പട്ടാപ്പകൽ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു കളഞ്ഞത്. വഴിയാധാരമായ ലീലയെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് ലീലക്കൊരുഭവനം ജനകീയ സമിതി രൂപീകരിച്ചു. തുടർന്ന് ലീലയുടെ സഹോദരങ്ങൾ ഭൂമിയിലെ അവകാശം ഒഴിഞ്ഞ് സ്ഥലം ലീലയുടെ പേരിൽ ആധാരം ചെയ്തു കൊടുത്തു. വിവരമറിഞ്ഞ ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ വീട് നിർമ്മാണം ഏറ്റെടുത്തു പൂർത്തീകരിക്കുകയായിരുന്നു. അസോസിയേഷൻ്റെ സുവർണ്ണ ജൂബിലി സമാപന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ താക്കോൽ കൈമാറിയിരുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച്ച രാവിലെ പാൽകാച്ചൽ ചടങ്ങ് നടത്തിയത്. തുടർന്ന് മർച്ചൻ്റ്സ് അസോസിയേഷനുള്ള ഉപഹാര സമർപ്പണവും നടത്തി. മുൻ മുനിസിപ്പൽ കൗൺസിലർ കെ. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർ പേഴ്സൺ ബീനശശിധരൻ ഉത്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, വി എസ് ബോബൻ, അഡ്വ. ശൗരു, കെ.എൻ നാസർ, സ്റ്റാൻലി ജോൺ, കെ.ടി. ജോണി, പി.ബി.പ്രമോദ്, പുഷ്പലത എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.